ദോഹ: ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ 2020-21 അധ്യയനവര്‍ഷത്തേക്കായി സെപ്തംബര്‍ ഒന്നുമുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ഖത്തര്‍ പിന്‍വലിക്കുകയാണ്. സെപ്തംബറോടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന് ഖത്തര്‍ അറിയിച്ചിരുന്നു.

സെപ്തംബര്‍ ഒന്നു മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും. സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും ഓഗസ്റ്റ് 19 മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര പദ്ധതി നടപ്പിലാക്കാനായി സ്‌കൂള്‍ ഭരണനിര്‍വ്വഹണ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 

പുതിയ അധ്യയന വര്‍ഷത്തിലെ പ്രവേശനത്തിനായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡിക്കല്‍ പരിശോധന ജൂലൈ 19 മുതല്‍ ആരംഭിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

കൊവിഡിനെതിരെയുള്ള റഷ്യന്‍ വാക്‌സിന്‍ സൗദിയിലും പരീക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്