മസ്‍കറ്റില്‍ സയൻസ്, ടെക്‌നോളജി ആന്റ് ഇന്നൊവേഷൻ മേള അടുത്ത മാസം എട്ടിന്
വാരാന്ത്യ ദിനങ്ങളായ സെപ്റ്റംബര്‍ എട്ട്, ഒൻപത് തീയതികളിൽ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ വേദിയിൽ ഒരുക്കിയിരിക്കുന്ന പരിപാടികൾ സന്ദർശിക്കാൻ സാധിക്കും.
മസ്‍കറ്റ്: മസ്കറ് ഇന്ത്യൻ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ സയൻസ്, ടെക്‌നോളജി ആന്റ് ഇന്നൊവേഷൻ മേള (STAI) മേള സെപ്റ്റംബര്‍ എട്ടിന് അരങ്ങേറും. മൊബൈല ഇന്ത്യൻ സ്കൂൾ വേദിയാകുന്ന മേളയിൽ ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികൾ പങ്കെടുക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ: ശിവകുമാർ മാണിക്കം പറഞ്ഞു.
സയൻസ്, ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (STAI) മേളയിൽ പങ്കെടുക്കുവാനായി ഗ്ലോബൽ ചൈൽഡ് പ്രോഡിജിയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസറുമായ സോബോർണോ ഐസക് ബാരി ന്യൂയോർക്കിൽ നിന്നും മസ്കറ്റിലെത്തുമെന്നും വാർത്താ സമ്മേളനത്തിൽ ഡോ: ശിവകുമാർ മാണിക്കം വ്യക്തമാക്കി. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയുടെ ഉദ്ഘാടനം ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് നിർവഹിക്കും.
വാരാന്ത്യ ദിനങ്ങളായ സെപ്റ്റംബര്‍ എട്ട്, ഒൻപത് തീയതികളിൽ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ വേദിയിൽ ഒരുക്കിയിരിക്കുന്ന പരിപാടികൾ സന്ദർശിക്കാൻ സാധിക്കുമെന്നും ചെയർമാൻ ഡോ: ശിവകുമാർ മാണിക്കം ഓർമ്മിപ്പിച്ചു. മസ്കറ് ഇന്ത്യൻ സ്കൂൾ ബോർഡിൻറെ കീഴിൽ പ്രവർത്തിച്ചു വരുന്ന 21 സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷാകർത്തക്കളുടെയും സാന്നിധ്യം മേളയിൽ പ്രതീക്ഷിക്കുന്നുവെന്നും ചെയർമാൻ പറഞ്ഞു.
'എംപോവെർഡ് ടു ഇന്നൊവേറ്റ്' എന്ന തല വാചകത്തോട് കൂടി സംഘടിപ്പിക്കുന്ന സയൻസ്, ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ മേള ഒമാനിലുടനീളമുള്ള ഇന്ത്യൻ സ്കൂളുകളിൽ നിന്നും കഴിവുള്ള വിദ്യാർഥികളെ കണ്ടെത്തുവാനും, വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു വേദി കൂടിയാണ്. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മേള നടക്കുന്നത്.
വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാനായി എണ്ണൂറിലധികം വിദ്യാർത്ഥികൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇതിനു പുറമെ പതിനായിരത്തോളം വിദ്യാർത്ഥികൾ സയൻസ് വിസാർഡ് മത്സര പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതായും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ സീനിയർ പ്രിൻസിപ്പലും ഇന്ത്യൻ സ്കൂൾ ബോർഡ് വിദ്യാഭ്യാസ ഉപദേഷ്ടാവുമായ വിനോബ എം.പി, മൊബേല ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രഭാകർ .പി, സ്കൂൾ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഷമീർ പി.ടി.കെ, ബോർഡ് ഫിനാൻസ് ഡയറക്ടർ അശ്വിനി സാവ്രിക്കർ, ഇന്ത്യൻ സ്കൂൾ അൽ മബേലയുടെ ഡയറക്ടർ-ഇൻ-ചാർജുമാരായ കൃഷ്ണേന്ദു എസ്, സയ്യിദ് സൽമാൻ, ഇന്ത്യൻ സ്കൂൾ അൽ മബേല എസ്.എം.സി പ്രസിഡന്റ് ഷമീം എന്നിവരും പങ്കെടുത്തു.