കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ആദ്യ ഡോസ് ലഭിച്ചതിനു ശേഷം 10 ആഴ്ചയോ അതിൽ കൂടുതലോ പൂര്‍ത്തിയാക്കിയവര്‍ക്കായാണ് രണ്ടാം ഡോസ്.

മസ്‍കത്ത്: ഒമാനില്‍ ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ ലഭിച്ചവർക്കായി (ഞായറാഴ്ച) മുതൽ ആരോഗ്യ മന്ത്രാലയം രണ്ടാം ഡോസ് ക്യാമ്പയിൻ ആരംഭിക്കും. കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ആദ്യ ഡോസ് ലഭിച്ചതിനു ശേഷം 10 ആഴ്ചയോ അതിൽ കൂടുതലോ പൂര്‍ത്തിയാക്കിയവര്‍ക്കായാണ് രണ്ടാം ഡോസ് ക്യാമ്പയിന്‍ ആരംഭിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.