ലിത്വാനിയൻ റേസർ ബെങ്കിഡിറ്റാസ് ചെറിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോർദാനിയൻ റേസർ അഹമ്മദ് ദഹം രണ്ടാം സ്ഥാനവും ഇംഗ്ലീഷ് റേസർ സ്റ്റീവ് ബാഗ്സി മൂന്നാം സ്ഥാനവും നേടി.
മസ്‌കത്ത്: കൊവിഡ് മഹാമാരിക്കിടയിലും ഒമാനിലെ കായിക രംഗത്ത് ഉണർവ് പകർന്ന ഇന്റർനാഷണൽ ഡ്രിഫ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (International Drift Championship) രണ്ടാം റൗണ്ട് സമാപിച്ചു. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ (Oman Automobile Association) സംഘടിപ്പിച്ച ഡ്രിഫ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ ലിത്വാനിയൻ റേസർ ബെങ്കിഡിറ്റാസ് ചെറിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോർദാനിയൻ റേസർ അഹമ്മദ് ദഹം രണ്ടാം സ്ഥാനവും ഇംഗ്ലീഷ് റേസർ സ്റ്റീവ് ബാഗ്സി മൂന്നാം സ്ഥാനവും നേടി. ഇന്റർനാഷണൽ ഡ്രിഫ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ട് ഫെബ്രുവരി പതിനേഴാം തീയതിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
