സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. 

റിയാദ്: മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ സംഘര്‍ഷമുണ്ടാക്കിയ രണ്ട് തീര്‍ത്ഥാടകരെ പിടികൂടി. സഫ, മര്‍വയ്‍ക്ക് ഇടയില്‍ വെച്ചാണ് രണ്ട് പേര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് മൂര്‍ച്ഛിച്ച് കൈയാങ്കളിയിലെത്തി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വ്യാഴാഴ്‍ചയായിരുന്നു സംഭവമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. രണ്ട് പേര്‍ക്കുമെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഉംറ കര്‍മം നിര്‍വഹിക്കാനും നമസ്‍കാരം നിര്‍വഹിക്കാനും ഇരു ഹറമുകളിലുമെത്തുന്ന തീര്‍ത്ഥാടകര്‍ ഈ സ്ഥലങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും സമാധാനം പാലിക്കണമെന്നും ഹറം സുരക്ഷാ സേന ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.