Asianet News MalayalamAsianet News Malayalam

പ്രവാസികളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കുന്നു

പ്രവാസികളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയാണ് പരിഗണിച്ചത്. ഇയര്‍ ഓഫ് സായിദ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നായിരിക്കും ഇത് അറിയപ്പെടുന്നത്. ഒരു വര്‍ഷം കാലാവധിയുള്ള കാര്‍ഡിന്റെ പരിധി ഒന്നര ലക്ഷം ദിര്‍ഹമാണ്.

selected expats to get insurance cards in dubai
Author
Dubai - United Arab Emirates, First Published Dec 19, 2018, 3:56 PM IST

ദുബായ്: പ്രവാസികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്യുമെന്ന് ദുബായ് ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. 100 ഇന്‍ഷുറന്‍സ് കാര്‍ഡുകളായിരിക്കും ആദ്യ ഘട്ടത്തില്‍ ഇങ്ങനെ നല്‍കുക. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് തീരുമാനം.

പ്രവാസികളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയാണ് പരിഗണിച്ചത്. ഇയര്‍ ഓഫ് സായിദ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നായിരിക്കും ഇത് അറിയപ്പെടുന്നത്. ഒരു വര്‍ഷം കാലാവധിയുള്ള കാര്‍ഡിന്റെ പരിധി ഒന്നര ലക്ഷം ദിര്‍ഹമാണ്. 100 ഗുണഭോക്താക്കളെ ഇതിനോടകം തന്നെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് ദുബായ് ഹെല്‍ത്ത് അതോരിറ്റിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ അഡ്വൈസര്‍ സലീഹ് അല്‍ ഹാഷ്മി പറഞ്ഞു. പദ്ധതിയിലേക്ക് തുടര്‍ന്നും ആളുകളെ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്കാവും പരിഗണന. അത്യാഹിത ചികിത്സകള്‍, പ്രസവം, ശസ്ത്രക്രിയകള്‍, ക്യാന്‍സര്‍ ചികിത്സ തുടങ്ങിയവ ഈ ഇന്‍ഷുറന്‍സ് പാക്കേജില്‍ ലഭ്യമാവും.

Follow Us:
Download App:
  • android
  • ios