ഇന്ത്യൻ വളൻറിയർ ആൻഡ് സ്റ്റിയറിങ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സൈഗാം ഖാൻ അധ്യക്ഷത വഹിച്ചു.

റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്ന റിയാദിലെ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ സെക്കൻഡ് സെക്രട്ടറി ബിഭൂതി നാഥ് പാണ്ഡേക്ക് പ്രവാസി സമൂഹം യാത്രയയപ്പ് നൽകി. ഇന്ത്യൻ വളൻറിയർ ആൻഡ് സ്റ്റിയറിങ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സൈഗാം ഖാൻ അധ്യക്ഷത വഹിച്ചു.

സലീം മാഹി ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് ഷബീർ ഖിറാഅത്ത് നിർവഹിച്ചു. എംബസി ഇൻഫർമേഷൻ സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ, ശിഹാബ് കൊട്ടുകാട്, ഗുലാം ഖാൻ, സന്തോഷ് ഷെട്ടി, ദീപക്, അഹദ് സിദ്ദീഖി, സിദ്ദീഖ് തുവ്വൂർ, അഷ്റഫ്, നിഹ്മത്തുല്ല, സനൂപ് പയ്യന്നൂർ, വാസി ഹൈദർ, അൻവർ ഖുർഷിദ്, വെറ്റിവേൽ, ജമാൽ സേട്ട്, ഷാജഹാൻ, കനക ലാൽ, ഡോ. അഷ്റഫ്, അബ്ദുൽ ജബ്ബാർ, കെ.എൻ. വാസിഫ്, സഅദ് റഹ്മാൻ, സൽമാൻ ഖാലിദ്, മുസമ്മിൽ, ബാബുജി, ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.

Read Also -  ഉറങ്ങിക്കിടന്ന മലയാളി അടക്കമുള്ളവരെ തീ വിഴുങ്ങി, രക്ഷപ്പെട്ടത് നമസ്കാരത്തിന് പോയ ആളും പുറത്തുപോയ മൂന്നുപേരും

മതവിദ്വേഷം ചെറുക്കല്‍; യുഎന്‍ പ്രമേയത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു

റിയാദ്: മതവിദ്വേഷം ചെറുക്കാന്‍ ആവശ്യപ്പെടുന്ന കരടു പ്രമേയം യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗീകരിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. സൗദി അറേബ്യയും മറ്റ് നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവേചനത്തിലേക്കും ശത്രുതയിലേക്കും അക്രമത്തിലേക്കും നയിക്കുന്ന മതവിദ്വേഷം ചെറുക്കാന്‍ ആവശ്യപ്പെടുന്ന കരടു പ്രമേയം അംഗീകരിച്ചത്.

സ്വീഡനില്‍ വിശുദ്ധ ഖുറാന്‍ കോപ്പി കത്തിച്ച സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. സംവാദം, സഹിഷ്ണുത, മിതവാദം എന്നിവ പിന്തുണയ്ക്കാനും വിദ്വേഷവും തീവ്രവാദവും പ്രചരിപ്പിക്കുന്ന വിനാശകരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും നിരസിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. പ്രമേയം യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗീകരിച്ചതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പ്രശംസിച്ചു. 

Read Also -  സൗദിയിലെ കൃഷിയിടത്തിൽ ഭൂഗര്‍ഭ അറ; ടൈല്‍ പാകി മറച്ചു, പരിശോധിച്ചപ്പോൾ 'കർഷകനും' കൂട്ടരും അകത്തായി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...