ഏപ്രിൽ 16 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ മസ്‌കത്ത്‌, സുഹാർ, സൂർ, സലാല എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ അരങ്ങേറും.

മസ്‌കത്ത്: ഇന്ത്യയുടെ 75-ം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്നുവരുന്ന ആസാദി ക അമൃത് മഹോത്സവിൽ സാമൂഹിക സേവന ക്യാമ്പയിനുമായി മസ്‌കത്ത് ഇന്ത്യൻ എംബസി. 'സേവനോത്സവ് 2022' എന്ന പേരിൽ മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബുമായി സഹകരിച്ച് റമസാനിൽ വിവിധ പരിപാടികൾ നടത്തും. എംബസി അങ്കണിത്തിൽ നടന്ന ചടങ്ങിൽ 'സേവനോത്സവ് 2022'ന്‌ തുടക്കം കുറിച്ചു. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്തു.

ഏപ്രിൽ 16 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ മസ്‌കത്ത്‌, സുഹാർ, സൂർ, സലാല എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ അരങ്ങേറും. അഞ്ച് വിവിധ ഇടങ്ങളിലായി ബീച്ച് ശുചീകരണം, വാദി വൃത്തിയാക്കൽ എന്നിവ സംഘടിപ്പിക്കും. 10 ദശലക്ഷം മരങ്ങൾ നടാനുള്ള ഒമാൻ സർക്കാർ പദ്ധതിയിലും ഭാഗമാകും. ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്രിയാത്മകമായ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനാണ് 'സേവനോത്സവത്തിന്' കീഴിൽ സംഘടിപ്പിക്കുന്ന സേവന പ്രവർത്തനങ്ങളിലുടെ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അബംസഡർ പറഞ്ഞു. 

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളും വളരെ ആവേശേത്തോടെ സംരഭത്തിൽ പങ്കുചരുമെന്നും അംബാഡസർ പറഞ്ഞു. ഇന്ത്യൻ സ്‌കൂളുകളുടെ പിന്തുണയോടെ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള കെയർ ആന്റ് സ്പെഷ്യൽ എജ്യുക്കേഷൻ (സി എസ് ഇ) കേന്ദ്രം നടത്തുന്ന പ്രവർത്തനങ്ങളെ അംബാസഡർ അഭിനന്ദിക്കുകയും ചെയ്തു. കെയർ ആന്റ് സ്പെഷ്യൽ എജ്യുക്കേഷൻ സെന്ററിലെ വിദ്യാർഥികൾക്കായി എംബസ്സിയിൽ 'ഹാപ്പിനസ് വർക്ക്ഷോപ്' സംഘടിപ്പിക്കുകയും ചെയ്തു.