റിയാദ്: അനധികൃത വിറക് കടത്തും വില്‍പനയും നടത്തിയതിന് ഏഴുപേര്‍ പിടിയില്‍. നിയമവിരുദ്ധമായി വാഹനങ്ങളില്‍ കടത്തുകയായിരുന്ന വിറകുകളും പിടികൂടി. വിറക് ലോഡുകള്‍ കൊണ്ടുപോയ വാഹനങ്ങളടക്കമാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഹൈവേ സുരക്ഷാസേന പിടികൂടിയത്.

ആറു സൗദി പൗരന്മാരും ഒരു ഈജിപ്തുകാരനുമാണ് പിടിയിലായത്. റിയാദ്, മദീന, അല്‍ഖസീം, അല്‍ജൗഫ് പ്രവിശ്യകളില്‍നിന്നാണ് ഇവര്‍ പിടിയിലായത്. വിറക് ലോഡ് വഹിച്ച ലോറികളും പിക്കപ്പുകളും കസ്റ്റഡിയിലെടുത്തു. രാജ്യത്തിനകത്ത് മരങ്ങള്‍ മുറിച്ച് വിറകുണ്ടാക്കുന്നതും വിറകാക്കി വില്‍പന നടത്തുന്നതും കുറ്റകരമാണ്.