പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം ബന്ധുക്കളും സഹോദരങ്ങളുമാണ്.
റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഏഴ് മരണം. തെക്കന്‍ പ്രവിശ്യയിലെ ജിസാന് സമീപം സാംതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എഴു യുവാക്കള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വദേശികളാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വഅ്ലാന്‍- അല്‍മജ്ന റോഡില്‍ ചൊവ്വാഴ്ചയാണ് സംഭവം. പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം ബന്ധുക്കളും സഹോദരങ്ങളുമാണ്. അപകടത്തെ തുടര്‍ന്ന് ഇരുവാഹനങ്ങളും കത്തി നശിച്ചു.
