ദുബായ്: ഗൾഫിൽ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മലയാളികൾ മരിച്ചു. മലപ്പുറം ജില്ലക്കാരായ രാമപുരം അഞ്ചരക്കണ്ടി അബ്ദുൽ സലാം, കൊണ്ടോട്ടി മുതവല്ലൂർ പറശ്ശിരി ഉമ്മർ, ഒതുക്കുങ്ങൽ അഞ്ചുകണ്ടൻ മുഹമ്മദ് ഇല്യാസ്, കൊല്ലം പുനലൂർ സ്വദേശി ഷംസുദ്ദീൻ എന്നിവരാണ് ഇന്ന് ജിദ്ദയിൽ മരിച്ചത്. കൊടുങ്ങല്ലൂർ എറിയാട് സ്വദേശി കാവുങ്ങൽ ഷമീർ ദമാമിൽ മരിച്ചു. ദമാമിൽ ആശുപത്രിയിൽ ഡ്രൈവറായി ജോലി ചെയ്യുകായിരുന്നു. പാലക്കാട്‌ അലനല്ലൂർ സ്വദേശി മുജീബ് റഹ്മാൻ അബുദബിയിൽ മരിച്ചു കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇബ്രാഹിം കുട്ടി ജുബൈലിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്.