ദുബായ്: എമിറേറ്റ്‌സ് ലോട്ടോയുടെ ഏഴാമത്തെ നറുക്കെടുപ്പില്‍ 142, 857 ദിര്‍ഹം വീതം സ്വന്തമാക്കി ഏഴ് ഭാഗ്യവാന്‍മാര്‍. ഫത്വ വഴി അംഗീകരിച്ച പൂര്‍ണമായും ഡിജിറ്റല്‍ സാന്നിധ്യവും പ്രതിവാര നറുക്കെടുപ്പിലേക്കു സൗജന്യ എന്‍ട്രി ലഭ്യമാക്കുകയും ചെയ്യുന്ന ഈ കളക്ടബിള്‍ സ്‌കീമിലെ ഏഴാമത്തെ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു. മെയ് 30 ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ആറ് നമ്പറുകളില്‍ അഞ്ചും യോജിച്ചു വന്നവരാണ് സമ്മാനാര്‍ഹരായത്. അഞ്ച് നമ്പറുകള്‍ യോജിച്ചുവരുന്ന ഭാഗ്യവാന്മാര്‍ക്കുള്ള ആകെ സമ്മാന തുകയായ 10 ലക്ഷം ദിര്‍ഹം ഇവര്‍ ഏഴുപേര്‍ വീതിച്ചെടുക്കുകയായിരുന്നു.

നറുക്കെടുക്കപ്പെട്ട ടിക്കറ്റിലെ നാല് നമ്പറുകള്‍ യോജിച്ച് വന്നത് 404 പേര്‍ക്കാണ്. ഇവര്‍ 300 ദിര്‍ഹം വീതം സമ്മാനം നേടി. പൂര്‍ണമായും ഡിജിറ്റല്‍ കളക്ടിബിള്‍ അടിസ്ഥാനത്തില്‍ വിജയികളെ കണ്ടെത്തുന്ന എമിറേറ്റ്‌സ് ലോട്ടോയുടെ നറുക്കെടുപ്പില്‍ മൂന്നു നമ്പറുകള്‍ യോജിച്ചു വന്ന 5,177 ഭാഗ്യവാന്‍മാര്‍ അടുത്ത നറുക്കെടുപ്പില്‍ പങ്കാളികളാകാനുള്ള സൗജന്യ എന്‍ട്രി നേടി.

5,11,16,20,23,38 എന്നിങ്ങനെയായിരുന്നു ജാക്‌പോട്ട് വിജയിയെ തെരഞ്ഞെടുക്കാനുള്ള ഭാഗ്യനമ്പറുകളായി വന്നത്. ഇവ മുഴുവനും യോജിച്ചുവന്ന ആരും ഇല്ലാത്തതിനാല്‍ 50 മില്ല്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനം അടുത്തയാഴ്ചയും വിജയികളെ കാത്തിരിക്കുകയാണ്. 12 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന നീരജ് തിവാരിയാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ മറ്റ് ആറ് പേര്‍ക്കൊപ്പം 10 ലക്ഷം ദിര്‍ഹം പങ്കിട്ടെടുത്ത ഒരാള്‍. ഭാര്യയെയും രണ്ട് മക്കളെയും കാണാനായി നാട്ടിലേക്ക് പോയി അവിടെ ക്വാറന്റീനില്‍ കഴിയുന്നതിനിടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.

ഈ വിജയവും കുടുംബത്തോടൊപ്പം പങ്കിടാനാണ് നീരജിന്റെ തീരുമാനം. നറുക്കെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ ഇ-മെയില്‍ സന്ദേശവും തൊട്ടുപിന്നാലെ അഭിനന്ദനമറിയിച്ചുകൊണ്ടുള്ള ഫോണ്‍കോളും തനിക്ക് ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നൂറ് തവണയെങ്കിലും വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് താന്‍ വിജയിയായ കാര്യം വിശ്വസിച്ചതെന്നും അദ്ദേഹം പറയുന്നു. ഭാഗ്യവാനും അനുഗ്രഹീതനുമായി തോന്നുന്നുവെന്നും തനിക്ക് വിജയിക്കാനാവുമെങ്കില്‍ ആര്‍ക്കും വിജയിക്കാനാവുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ ഏഴ് പേരാണ്, ആറില്‍ അഞ്ച് നമ്പറുകളും ഒന്നിച്ചുവന്നതിനെ തുടര്‍ന്ന് 1,42,857 ദിര്‍ഹം വീതം നേടിയത്. ഇതില്‍ ഒരു സിറിയന്‍ പൗരനും യുഎഇ പൗരനും ഉള്‍പ്പെടുന്നു.  കഴിഞ്ഞ 10 വര്‍ഷമായി അബുദാബിയില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്യുന്ന 40 വയസുകാരനായ സിറിയന്‍ പൗരന്‍ മുഹന്ത് നവാഫ് റസഖ് ആണ് വിജയികളില്‍ മറ്റൊരാള്‍. വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ജീവിതത്തില്‍ ഇതുവരെ താന്‍ മറ്റൊരിടത്തും വിജയിച്ചിട്ടില്ലെന്നാണ് പ്രതികരിച്ചത്. സിറിയയിലുള്ള തന്റെ കുടുംബത്തിന് പിന്തുണയേകുമെന്ന് ആറ് കുട്ടികളുടെ പിതാവ് കൂടിയായ അദ്ദേഹം പറഞ്ഞു. എമിറേറ്റ്സ് റെഡ് ക്രസന്റിന് വേണ്ടി സംഭാവന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


മെക്കാനിക്കല്‍ സൂപ്പര്‍വൈസറായ ഇന്ത്യക്കാരന്‍ സുഖ്ജിന്ദര്‍ സിങും വിജയിയായ അവേശത്തിലാണ്. 44കാരനായ അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് മക്കളും നാട്ടിലാണ്. ഇതാദ്യമായാണ് എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. സ്വദേശമായ പഞ്ചാബില്‍ വീടുവെയ്ക്കണമെന്നും പ്രാദേശിക സന്നദ്ധ സംഘത്തിന് സഹായം നല്‍കണമെന്നുമാണ് അദ്ദേഹത്തിന്റെയും ആഗ്രഹങ്ങള്‍. വിജയിച്ചുവെന്നറിഞ്ഞപ്പോള്‍ അമ്പരന്നുപോയി. പിന്നീട് അതൊരു യാഥാ‍ര്‍ത്ഥ്യമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷാധിക്യത്താല്‍ വികാരാധീനനായി.  ജീവിതത്തില്‍ എല്ലാവര്‍ക്കും ഓരോ ആഗ്രഹങ്ങളുണ്ടാകും. എന്നാല്‍ ഭാഗ്യമാണ് ആ ആഗ്രഹത്തെ സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‍പെകടറായി ജോലി ചെയ്യുന്ന 35കാരനായ ഇന്ത്യക്കാരന്‍ അരുണ്‍ ഉണ്ണികൃഷ്ണ പിള്ളയാണ് സമ്മാനാര്‍ഹരില്‍ മറ്റൊരാള്‍. അനുഗ്രഹീതനായി തോന്നുന്നുവെന്നും കുടുംബത്തെ പരിപാലിക്കുന്നതിനൊപ്പം സമ്മാനാര്‍ഹമായ തുക കൊണ്ട് മറ്റ് ചില പദ്ധതികള്‍ കൂടി തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓഫീസ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന 40 വയസുകാരനായ ഇന്ത്യക്കാരന്‍ മുനീര്‍ കുന്നത്തും വിജയികളിലൊരാളായി. തനിക്കും ഭാര്യയ്ക്കും ഇത് വിശ്വസിക്കാന്‍ പോലുമാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സ്വപ്നമായ ഒരു പുതിയ വീടുണ്ടാക്കാനാണ് ഈ പണം ഉപയോഗിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പെങ്ങുമില്ലാത്ത ഒരു പ്രതിസന്ധിയുടെ കാലത്ത് വിജയികളുടെ മുഖത്ത് സന്തോഷവും  പുഞ്ചിരിയും നിറയ്ക്കാനാവുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്ന് എമിറേറ്റ്‌സ് ലോട്ടോ നടത്തുന്ന ഇവിങ്സ് എല്‍.എല്‍.സിയുടെ സിഇഒ പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഓരോരുത്തരുടെയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അവരെ സഹായിക്കാന്‍ കഴിയുന്നത് ഏറെ സന്തോഷകരമാണ്. കഴിഞ്ഞയാഴ്ച 10 ലക്ഷം ദിര്‍ഹം പങ്കിട്ടെടുക്കാന്‍ ഏഴ് പേരുണ്ടായിരുന്നതും വലിയ കാര്യമാണ്. പ്രിയപ്പെട്ടവരെ സഹായിക്കാനും യുഎഇയിലും അവരവരുടെ സ്വന്തം നാടുകളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാമുള്ള അവരുടെ അവരുടെ ഭാവി പദ്ധതികള്‍ കേള്‍ക്കുമ്പോള്‍ അതിനേക്കാള്‍ സന്തോഷം തോന്നുന്നു. ജീവിതം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥകളിലേക്ക് മാറ്റാനായി നമ്മള്‍ ഒരുമിച്ചുനില്‍ക്കുന്നുവെന്നതാണ് ഈ സഹാനുഭൂതി തെളിയിക്കുന്നതെന്നും പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

നറുക്കെടുപ്പില്‍ വിജയികളായ ഒരു ഇന്ത്യക്കാരനും യുഎഇ പൗരനും സ്വകാര്യത മാനിച്ച് തങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എമിറേറ്റ്സ് ലോട്ടോ കളക്ടിബിള്‍ വാങ്ങി അടുത്ത നറുക്കെടുപ്പില്‍ പങ്കാളിയാവാം. കളക്ടിബിള്‍ വാങ്ങിയ ശേഷം ലോട്ടോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ 1 മുതല്‍ 49 വരെയുള്ള സംഖ്യകളില്‍ നിന്ന് ആറ് സംഖ്യകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ തിരഞ്ഞെടുത്ത 6 നമ്പറുകള്‍ നറുക്കെടുപ്പില്‍ വരികയാണെങ്കില്‍ മുഴുവന്‍ സമ്മാനത്തുകയും നിങ്ങള്‍ക്ക് തന്നെ ലഭിക്കും. വീട്ടിലിരുന്ന് തന്നെ എമിറേറ്റ്സ് ലോട്ടോ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാനാവും. ജൂണ്‍ ആറിന് രാത്രി ഒമ്പത് മണിക്കാണ് എമിറേറ്റ്‌സ് ലോട്ടോയുടെ അടുത്ത നറുക്കെടുപ്പ്. www.emiratesloto.com വെബ്സൈറ്റ് വഴിയും എമിറേറ്റ്സ് ലോട്ടോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയും ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജ് വഴിയും നറുക്കെടുപ്പ് തത്സമയം കാണാം.

എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ പങ്കെടുക്കേണ്ടത് ഇങ്ങനെ
35 ദിര്‍ഹം വിലയുള്ള എമിറേറ്റ്സ് ലോട്ടോ കളക്ടിബിള്‍ എമിറേറ്റ്സ് ലോട്ടോ വെബ്സൈറ്റില്‍ നിന്ന് വാങ്ങുക. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇത് നിങ്ങളെ യോഗ്യരാക്കും. കളക്ടിബിള്‍ വാങ്ങിയ ശേഷം ലോട്ടോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ 1 മുതല്‍ 49 വരെയുള്ള സംഖ്യകളില്‍ നിന്ന് ആറ് സംഖ്യകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ തെരഞ്ഞടുത്ത 6 നമ്പറുകള്‍ നറുക്കെടുപ്പില്‍ വരികയാണെങ്കില്‍ മുഴുവന്‍ സമ്മാനത്തുകയും നിങ്ങള്‍ക്ക് തന്നെ ലഭിക്കും.  ആദ്യ ആഴ്ച സമ്മാന തുക 35 മില്യണ്‍ ദിര്‍ഹമായിരിക്കും. ആരും വിജയിച്ചില്ലെങ്കില്‍ സമ്മാന തുക അടുത്തയാഴ്ച 40 മില്യണ്‍ ദിര്‍ഹമായി ഉയരും. നറുക്കെടുത്ത ആറ് അക്കങ്ങളും ശരിയായി വരുന്ന വിജയി ഉണ്ടായില്ലെങ്കില്‍ ഓരോ ആഴ്ചയിലും 5 മില്യണ്‍ ദിര്‍ഹംസ് വീതം കൂടി പരമാവധി 50 മില്യണ്‍ ദിര്‍ഹംസ് വരെ ഗ്രാന്റ്പ്രൈസ് ഉയര്‍ന്നുകൊണ്ടിരിക്കും.

ആറ് അക്കങ്ങളില്‍ അഞ്ചെണ്ണം ശരിയായി വന്നാല്‍ 1 മില്യണ്‍ ദിര്‍ഹം സമ്മാനം ലഭിക്കും. ഒന്നിലധികം പേര്‍ക്ക് ഇങ്ങനെ ശരിയാവുമെങ്കില്‍ സമ്മാന തുക തുല്യമായി വീതിക്കും. നാല് അക്കങ്ങള്‍ ശരിയാവുന്ന എല്ലാവര്‍ക്കും 300 ദിര്‍ഹം വീതം സമ്മാനം ലഭിക്കും. ആറില്‍ മൂന്ന് അക്കങ്ങളാണ് യോജിച്ച് വരുന്നതെങ്കില്‍ അടുത്ത തവണത്തെ നറുക്കെടുപ്പില്‍ പങ്കാളിയാവാനുള്ള അവസരമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.