Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ കാർ മറിഞ്ഞ് ഏഴു സ്ത്രീകൾക്ക് പരിക്ക്

സൗദി റെഡ് ക്രസന്റിനു കീഴിലുള്ള നാലു ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം പരിക്കേറ്റവരെ അല്‍ബാഹ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് നീക്കി. 

Seven women injured as a car overturned in southern region of Saudi Arabia
Author
First Published Nov 30, 2022, 3:42 PM IST

റിയാദ്: ദക്ഷിണ സൗദിയില്‍ കാര്‍ മറിഞ്ഞ് ഏഴ് യാത്രക്കാര്‍ക്ക് പരിക്ക്. അല്‍ബാഹ - തായിഫ് റോഡില്‍ കാര്‍ മറിഞ്ഞാണ് ഏഴു വനിതകള്‍ക്ക് പരിക്കേറ്റത്. അല്‍ബാഹ - തായിഫ് റോഡില്‍ ഫഹ്‌സു ദൗരിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാവിലെ 9.30 ഓടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. 

സൗദി റെഡ് ക്രസന്റിനു കീഴിലുള്ള നാലു ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം പരിക്കേറ്റവരെ അല്‍ബാഹ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് നീക്കി. പരിക്കേറ്റവരില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. സ്വദേശി വനിതകളാണ് അപകടത്തിൽപെട്ടതെന്നാണ് ലഭ്യമാവുന്ന വിവരം.

Read also: സൗദി അറേബ്യയിൽ ശക്തമായ കാറ്റും മഴയും; വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി

തിരക്കേറിയ റോഡിന് നടുവിലൂടെ പാഞ്ഞോടി ഒട്ടകം; പരിഭ്രാന്തരായി വാഹനയാത്രക്കാര്‍
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ തിരക്കേറിയ റോഡിലൂടെ ഒട്ടകം ഓടിയത് വാഹനയാത്രക്കാരെ പരിഭ്രാന്തിയിലാക്കി. റിയാദിലെ തിരക്കേറിയ റിങ് റോഡിലേക്ക് പെട്ടെന്ന് ഓടിവന്ന ഒട്ടകം വാഹനയാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി. എതിര്‍ദിശയിലേക്ക് ഒട്ടകം ഓടിയതോടെ ആളുകള്‍ പരിഭ്രാന്തരായി. 

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒട്ടകത്തെ പിടിക്കാനായി ഒരാള്‍ പിറകെ ഓടുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ഒട്ടകത്തെ നിയന്ത്രണത്തിലാക്കി. മറ്റൊരു സംഭവത്തില്‍ തുര്‍ക്കി അല്‍ അവ്വല്‍ റോഡില്‍ ഒരു ഒട്ടകം വീണ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി റിയാദ് ജനറല്‍ ട്രാഫിക് വിഭാഗം അറിയിച്ചു. ഒട്ടകത്തെ കൈമാറാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫുമായി സഹകരിക്കുകയാണെന്ന് അധികൃതര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

Read More - സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

Follow Us:
Download App:
  • android
  • ios