ദുബായ്: പള്ളിയില്‍ വെച്ച് ഏഴ് വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. കേസില്‍ 31 വയസുകാരനായ ബംഗ്ലാദേശി പൗരനെയാണ് പൊലീസ് പിടികൂടിയത്. പള്ളിയിലെ ശുചീകരണ തൊഴിലാളിയായിരുന്ന ഇയാള്‍ അഫ്‍ഗാനി ബാലനെയാണ് പീഡിപ്പിച്ചത്.

പള്ളിയില്‍ വെച്ച് കുട്ടി വെള്ളം കുടിയ്ക്കുന്നതിനിടെ പ്രലോഭിപ്പിച്ച് സ്ത്രീകളുടെ പ്രാര്‍ത്ഥനാ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് ലൈറ്റുകള്‍ ഓഫ് ചെയ്തശേഷം കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ് രേഖകള്‍ വ്യക്തമാക്കുന്നത്. വീട്ടിലെത്തിയ കുട്ടി തന്റെ അമ്മയോട് കാര്യം പറയുകയായിരുന്നു. മിഠായിയും സമ്മാനങ്ങളും നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ശുചീകരണ തൊഴിലാളി കുട്ടിയെ ചൂഷണം ചെയ്തതെന്ന് കുട്ടിയുടെ അമ്മ മൊഴി നല്‍കി. തന്റെ ഭര്‍ത്താവിനെയോ പൊലീസിനെയോ അറിയിക്കരുതെന്ന് പ്രതി പറഞ്ഞുവെന്നും അമ്മയുടെ മൊഴിയിലുണ്ട്. കേസില്‍ സെ‍പ്‍തംബര്‍ 15ന് കോടതി വിധി പറയും.