വടക്കന്‍ മേഖലയില്‍  മഴ  ലഭിക്കുമെന്ന് പബ്ലിക് അതോരിറ്റി ഫോര്‍  സിവില്‍ ഏവിയേഷന്‍ നേരത്തെ  മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണ ശര്‍ഖിയ്യ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ഇന്നും  മഴ തുടരുമെന്നും  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 

മസ്കത്ത്: ഒമാനിലെ വടക്കൻ വിലായത്തുകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചു. തലസ്ഥാന നഗരമായ മസ്‌കത്തിന്റെ വിവിധ ഭാഗങ്ങളിലും നേരിയ മഴ പെയ്തു. അന്തരീക്ഷം മേഘാവൃതമായിരുന്നു. വടക്കന്‍ മേഖലയില്‍ മഴ ലഭിക്കുമെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണ ശര്‍ഖിയ്യ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ഇന്നും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.