എല്ലാവര്‍ക്കുമൊപ്പം സദ്യ ഉണ്ണുന്ന ചിത്രം അദ്ദേഹം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്‍ക്കുകയും ചെയ്‍തു.

മനാമ: ജീവനക്കാര്‍ക്കൊപ്പം ഓണം ആഘോഷിച്ച് ബഹ്റൈന്‍ ഭരണാധികാരിയുടെ ജീവ കാരുണ്യ, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. എല്ലാവര്‍ക്കുമൊപ്പം സദ്യ ഉണ്ണുന്ന ചിത്രം അദ്ദേഹം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്‍ക്കുകയും ചെയ്‍തു. തന്നോടൊപ്പം ഏറ്റവും മികച്ച ജീവനക്കാരുള്ളത് ഭാഗ്യമെന്നായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍തുകൊണ്ട് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.