ഐസിസിക്ക് പുറമേ ഒട്ടേറെ പ്രമുഖ ബ്രാന്‍ഡുകൾക്ക് വേണ്ടിയും ഷാലു തന്‍റെ ഗ്രാഫിക്സ് മികവ് അടയാളപ്പെടുത്തിയിട്ടുണ്ട്. ലോകമെങ്ങും ആവശേത്തോടെ ആസ്വദിക്കുന്ന മല്‍സരത്തിന്റെ ഐഡന്‍റ് ഒരുക്കാനായത് ഏറെ അഭിമാനം നല്‍കുന്നുവെന്ന് ഷാലു പറയുന്നു. 

ഐസിസി ടെസ്റ്റ് ലോകകപ്പ് ഫൈനലിന്റെ ഐഡന്‍റ് ഓരോ തവണ ടെലിവിഷൻ സ്ക്രീനുകളിലും സ്റ്റേഡിയത്തിലും മിന്നിമറയുമ്പോൾ ലോകം കണ്ടറിയുന്നത് ഒരു മലയാളിയുടെ മികവാണ്. ദുബായില്‍ ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റായ ഷാലു അബ്ദുല്‍ ജബ്ബാറിന്റെ ആശയത്തില്‍ വിരിഞ്ഞതാണ് ലോകകപ്പ് ഫൈനലിന്റെ ആ ഐഡന്റ്. ഇതിന്റെ ഗ്രാഫിക്സ് ജോലികൾ തീര്‍ത്തതും ഷാലുവിന്റെ നേതൃത്വത്തിലാണ്.

ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടത്തിന്റെ എല്ലാ വീറും വാശിയും ഉൾച്ചേരുന്ന തരത്തിലാണ് ഐഡന്റ് തയാറാക്കിയത്. അത് തന്നെയായിരുന്നു ഈ ഐഡന്റ് തയാറാക്കുന്നതിലെ പ്രധാന വെല്ലുവിളിയും. സ്വര്‍ണക്കപ്പിന്റെ നിറത്തില്‍ ക്രിക്കറ്റ് ബോളില്‍ സീമുകൾ തുന്നിച്ചേര്‍ക്കുന്ന ആശയത്തിലായിരുന്നു ഷാലു ഈ ഐഡന്റ് ഒരുക്കിയത്. ഒരു മാസത്തോളം വേണ്ടി വന്നു ഈ മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യവിന്യാസമൊരുക്കാന്‍. ഐസിസിയ്ക്ക് വേണ്ടി മുമ്പും ഒട്ടേറെ ഗ്രാഫിക്സ് വര്‍ക്കുകൾ ഷാലു ചെയ്തിട്ടുണ്ട്. ക്രിയേറ്റീവ് ഡയറക്ടറാകുന്നത് ഇതാദ്യം

ഐസിസിക്ക് പുറമേ ഒട്ടേറെ പ്രമുഖ ബ്രാന്‍ഡുകൾക്ക് വേണ്ടിയും ഷാലു തന്‍റെ ഗ്രാഫിക്സ് മികവ് അടയാളപ്പെടുത്തിയിട്ടുണ്ട്. ലോകമെങ്ങും ആവശേത്തോടെ ആസ്വദിക്കുന്ന മല്‍സരത്തിന്റെ ഐഡന്‍റ് ഒരുക്കാനായത് ഏറെ അഭിമാനം നല്‍കുന്നുവെന്ന് ഷാലു പറയുന്നു. 90 സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് ഷാലു അബ്ദുല്‍ ജബ്ബാര്‍ ഐ.സി.സിയുടെ ഐഡന്‍റ് തയാറാക്കിയത്. ഗ്രാഫിക്സിനെയും പുതു ടെക്നോളികളെയും ലളിതമായി പരിചയപ്പെടുത്തി നല്‍കുന്നതിന് സിജി വെയ്ന്‍സ് എന്ന പേരില്‍ യു ട്യൂബ് ചാനലും ഷാലു നടത്തുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഷാലു കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദുബായില്‍ ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റാണ്.

വീഡിയോ കാണാം...
YouTube video player