തുടർ നടപടികൾക്ക് ശേഷം ഭൗതിക ശരീരം പുലർച്ചെ കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് മസ്കറ്റ് കെഎംസിസി കെയർ വിംഗ് അറിയിച്ചു.

മസ്കറ്റ്: കഴിഞ്ഞ ദിവസം ഒമാനിലെ ബർക്കയിൽ ഉണ്ടായ കനത്ത മഴയിലും തുടർന്നുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച പാലക്കാട് തൃത്താല സ്വദേശിനി ഷംല ലുബിഷാദിന്റെ എംബാമിംഗ് നടപടികളും മയ്യത്ത് നമസ്കാരവും വൈകിട്ട് 07:30 ന് മസ്കറ്റ് കൗള ഹോസ്പിറ്റലിൽ നടക്കും. തുടർ നടപടികൾക്ക് ശേഷം ഭൗതിക ശരീരം പുലർച്ചെ കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് മസ്കറ്റ് കെഎംസിസി കെയർ വിംഗ് അറിയിച്ചു.