Asianet News MalayalamAsianet News Malayalam

യുവ വ്യവസായി ഡോ. ഷംഷീർ വയലിലിന് യുഎഇയുടെ ആജീവനാന്ത വിസ

ഗോൾഡ് കാർഡ് വിസ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് ഡോ. ഷംഷീർ വയലിൽ. 

Shamsheer Vayalil got gold card visa
Author
Abu Dhabi - United Arab Emirates, First Published Jun 10, 2019, 6:11 PM IST

അബുദാബി: യുഎഇയിൽ സ്ഥിരതാമസത്തിന് അനുമതി നൽകുന്ന ഗോൾഡ് കാർഡ്  വിസ മലയാളിയായ യുവ വ്യവസായിയും, വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിനു ലഭിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസൺഷിപ്പ് തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തിനു ഗോൾഡ് കാർഡ് വീസ പതിച്ച പാസ്‍പോര്‍ട്ട് നൽകിയത്. 

ഗോൾഡ് കാർഡ് വിസ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് ഡോ. ഷംഷീർ വയലിൽ. യുഎഇയിൽ 100 ബില്യണിൽ അധികം മൂല്യമുള്ള നിക്ഷേപകർക്കാണ് ഗോൾഡ് കാർഡ് വിസ നൽകുന്നത്. പ്രഥമ ഗോള്‍ഡ് കാര്‍ഡ് എം എ യൂസഫലിക്കാണ് ലഭിച്ചത്. ഗോൾഡ് കാർഡ് വിസ ലഭിച്ചത് വലിയ അംഗീകാരമാണെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോൾഡ് കാർഡ് വിസ അനുവദിച്ച യുഎഇ സർക്കാരിനോടും ഭരണാധികാരികളോടുമുള്ള നന്ദിയും കടപ്പാടും അദ്ദേഹം രേഖപ്പെടുത്തി. 

യുഎഇയിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ഏറ്റവും മികച്ച പദ്ധതിയാണിത്. സ്ഥിരതാമസത്തിന് അനുമതി നൽകുന്നതോടെ യുഎഇ സർക്കാരും ഭരണാധികാരികളും നിക്ഷേപകരോടുള്ള സ്നേഹവും കരുതലുമാണ് പ്രകടിപ്പിക്കുന്നത്. രാജ്യത്തിന്‍റെ നിക്ഷേപ മേഖല ലോകത്തിന് മുന്നിൽ തുറന്നു കൊടുക്കുന്ന ബൃഹത് പദ്ധതിയാണിതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. യുഎഇ,  ഇന്ത്യ തുടങ്ങി ആറിൽ അധികം രാജ്യങ്ങളിലായി 23 ആശുപത്രികളും, നൂറിൽപരം മെഡിക്കൽ ക്ലിനിക്കുകളും, യുഎഇയിലെ ഏറ്റവും വലിയ ഫർമസ്യൂട്ടിക്കൽ കമ്പനിയുമുള്ള ഹെൽത്ത് കെയർ ഗ്രൂപ്പാണ് വിപിഎസ് ഹെൽത്ത് കെയർ. 

Follow Us:
Download App:
  • android
  • ios