പ്രതിവര്‍ഷം 50 ലക്ഷം മുതല്‍ 1.5 കോടി വരെ യാത്രക്കാരുടെ വിഭാഗത്തിലാണ് ഷാര്‍ജ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചത്. ലോകമെമ്പാടുമുള്ള 253 വിമാനത്താവളങ്ങളില്‍ നിന്നാണ് ഷാര്‍ജ വിമാനത്താവളത്തെ തെരഞ്ഞെടുത്ത്.
ഷാര്‍ജ: മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ടിനുള്ള അവാര്‍ഡ് ഷാര്‍ജ വിമാനത്താവളത്തിന്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന വോയ്‌സ് ഓഫ് കസ്റ്റമര്‍ അംഗീകാരവും ഷാര്‍ജ വിമാനത്താവളം നേടി.
പ്രതിവര്‍ഷം 50 ലക്ഷം മുതല്‍ 1.5 കോടി വരെ യാത്രക്കാരുടെ വിഭാഗത്തിലാണ് ഷാര്‍ജ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചത്. ലോകമെമ്പാടുമുള്ള 253 വിമാനത്താവളങ്ങളില്‍ നിന്നാണ് ഷാര്‍ജ വിമാനത്താവളത്തെ തെരഞ്ഞെടുത്ത്. പ്രമുഖ ആഗോള ട്രാവല്‍ ടെക്‌നോളജി കമ്പനിയായ അമേഡിയസ് സ്‌പോണ്‍സര്‍ ചെയ്ത ഇവന്റിലാണ് എസിഐ വേള്‍ഡിന്റെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡ് 2021 ഷാര്‍ജ എയര്‍പോര്‍ട്ട് സ്വന്തമാക്കിയത്. 370,000 സര്‍വേ ഫലത്തില്‍ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്.
കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കിയ ഷാര്‍ജ എയര്‍പോര്‍ട്ടിന്റെ അര്‍പ്പണമനോഭാവത്തിലും പ്രതിജ്ഞാബദ്ധതയിലും അഭിമാനമുണ്ടെന്ന് എസിഐയുടെ ഏഷ്യ പസഫിക് ഡയറക്ടര്‍ ജനറല്‍ സ്റ്റെഫാനോ ബാരോണ്‍സി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിരന്തരം ശ്രമിക്കുമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫ പറഞ്ഞു.
റമദാന്‍; 210 തടവുകാര്‍ക്ക് മോചനം നല്‍കി ഷാര്‍ജ ഭരണാധികാരിയുടെ ഉത്തരവ്
ഷാര്‍ജ: റമദാനോടനുബന്ധിച്ച് 210 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ക്ഷമാശീലവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയുള്ള സുല്‍ത്താന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ ഭാഗമാണിത്.
ഷാര്‍ജ ഭരണാധികാരിയുടെ ഉദാരമായ നടപടിക്ക് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി നന്ദി അറിയിച്ചു. തടവുകാരുടെ കുടുംബത്തില്‍ ഈ പുണ്യ ദിവസങ്ങളില്‍ സന്തോഷം പകരുന്ന നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാനാകും. ഒരു നല്ല ജീവിതം നയിക്കാന്‍ തടവുകാരെ ഈ നടപടി പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ ഷംസി പറഞ്ഞു. കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുക ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഇത്തരത്തില്‍ തടവുകാര്‍ക്ക് പുണ്യ മാസത്തില്‍ മോചനം നല്‍കാറുണ്ട്.
