Asianet News MalayalamAsianet News Malayalam

തകരാര്‍ കണ്ടെത്തിയത് ലാൻഡിംഗിനിടെ; മുള്‍മുനയില്‍ കൊച്ചി വിമാനത്താവളം, ഒടുവില്‍ സുരക്ഷിതമായി നിലത്തിറക്കി

222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഷാർജയിൽ നിന്നും പുറപ്പെട്ട എയർ അറേബ്യ G9-426 വിമാനത്തിലാണ് യന്ത്രതകരാർ സംഭവിച്ചത്. നെടുമ്പാശേരിയിൽ രാത്രി 7.13ന് നിശ്ചയിച്ച സ്വാഭാവിക ലാൻഡിംഗിനായി ശ്രമിക്കുമ്പോഴാണ് ഹൈഡ്രോളിക്ക് സംവിധാനം തകരാറിലായതായി പൈലറ്റ് തിരിച്ചറിഞ്ഞത്.

Sharjah flights emergency landing in Kochi airport
Author
Kochi, First Published Jul 15, 2022, 10:32 PM IST

നെടുമ്പാശ്ശേരി: സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് എയർ അറേബ്യാ വിമാനം  കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത് അരമണിക്കൂർ നീണ്ട ആശങ്കകള്‍ക്കൊടുവില്‍. വിമാനത്താവള അധികൃതരെയും ജീവനക്കാരെയും അരമണിക്കൂർ സമയം മുൾമുനയിൽ നിർത്തിയാണ് വിമാനം റണ്‍വേയിൽ ഇറക്കിയത്. 

222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഷാർജയിൽ നിന്നും പുറപ്പെട്ട എയർ അറേബ്യ G9-426 വിമാനത്തിലാണ് യന്ത്രതകരാർ സംഭവിച്ചത്. നെടുമ്പാശേരിയിൽ രാത്രി 7.13ന് നിശ്ചയിച്ച സ്വാഭാവിക ലാൻഡിംഗിനായി ശ്രമിക്കുമ്പോഴാണ് ഹൈഡ്രോളിക്ക് സംവിധാനം തകരാറിലായതായി പൈലറ്റ് തിരിച്ചറിഞ്ഞത്. ഇതോടെ വിമാനത്താവളത്തിൽ വിവരം അറിയിച്ച് അടിയന്തര ലാൻഡിംഗ് തീരുമാനിക്കുകയായിരുന്നു.

യന്ത്രത്തകരാര്‍; ഷാർജയിൽ നിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കി

വിമാനത്താവളത്തില്‍ സമ്പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ 7.29ഓടെ സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയ ശേഷം എയർഅറേബ്യ വിമാനം റണ്‍വേയിൽ നിന്നും വലിച്ച് നീക്കി. രാത്രി എട്ടേകാലോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. വിമാന സർവീസുകൾ സാധാരണ നിലയിൽ ആയതായി അധികൃതർ അറിയിച്ചു.

അതേസമയം എയർ അറേബ്യ വിമാനത്തിന്റേത് ഹൈഡ്രോളിക് തകരാറെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കി എഞ്ചിൻ ഓഫ് ചെയ്യാൻ കഴിഞ്ഞെന്നും വിമാനം പാർക്കിങ് സ്ഥലത്തേക്ക് നീക്കിയെന്നും ഡിജിസിഎ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios