മൃതദേഹം നാട്ടിലേക്കയക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നവർ തമ്മിൽ മത്സരം നടക്കുന്നു, അമിത തുക ഈടാക്കുന്നു. ചിലർ രേഖകൾ കൈക്കലാക്കി ഇൻഷുറൻസ് തുക പോലും കൈക്കലാക്കുന്നു.

ഷാർജ: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിൽ സുതാര്യത അനിവാര്യമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരോടാണ് പ്രതികരണം. മൃതദേഹങ്ങൾ നാട്ടിലേക്കയക്കാൻ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് നവംബറിൽ നൽകിയ മുന്നറിയിപ്പും നിലനിൽക്കുകയാണ്.

മൃതദേഹം നാട്ടിലേക്കയക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നവർ തമ്മിൽ മത്സരം നടക്കുന്നു, അമിത തുക ഈടാക്കുന്നു. ചിലർ രേഖകൾ കൈക്കലാക്കി ഇൻഷുറൻസ് തുക പോലും കൈക്കലാക്കുന്നു. ഇങ്ങനെ ഗുരുതര ആരോപണങ്ങളാണ് ഈയിടെ വീണ്ടും സജീവമായത്. ഈ സാഹചര്യത്തിൽ, ആശയക്കുഴപ്പങ്ങളുണ്ടാകാൻ പാടില്ലെന്നും സുതാര്യത വേണമെന്നുമാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ വ്യക്തമാക്കുന്ന നിലപാട്.

ദുബൈ ഇന്ത്യൻ കോൺസുലേറ്റും, കോൺസുലേറ്റുമായി ചേർന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പടെ അംഗീകൃത ഏജൻസികളും സഹായത്തിനായി സജ്ജമാണ്. ഈ മേഖലയിലെ ചില വ്യക്തികുടെ തട്ടിപ്പിനെതിരെ നവംബറിൽത്തന്നെ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പും നൽകിയിരുന്നു. ഇക്കാര്യത്തിൽ വിവരങ്ങളറിയാൻ കുടുംബങ്ങൾക്കായുള്ള നമ്പരും നൽകിയിട്ടുണ്ട്. 050-737676 എന്ന നമ്പരിലോ 800 46342 എന്ന ടോൾഫ്രീ നമ്പരിലോ വിളിക്കാം.ആരും പരാതി പറഞ്ഞ് രംഗത്തെത്താത്തതും അറിവില്ലായ്മയുമാണ് ഈ മേഖലയിൽ അമിതതുക വാങ്ങുന്നവർക്ക് തുണയാവുന്നതും.

YouTube video player