ലോകമെങ്ങും നിന്നുള്ള നൂറുകണക്കിന് പ്രമുഖ എഴുത്തുകാര്‍ ഇത്തവണയും മേളയിലുണ്ടാകും. ലോകപ്രശസ്ത എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും വായനക്കാരുമായുള്ള സംവാദവുമാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിൻറെ പ്രധാന ആകര്‍ഷണം.
ദുബൈ: ഈ വര്‍ഷത്തെ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നവംബര്‍ രണ്ട് മുതൽ. വാക്കുകൾ വ്യാപിക്കട്ടെ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ പുസ്തകോൽസവം. ഇറ്റലിയാണ് ഈ വര്‍ഷത്തെ അതിഥി രാജ്യം.
പ്രവാസലോകത്തെ അക്ഷരങ്ങളുടെ ഉൽസവത്തിന് അരങ്ങുണരാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. നവംബര്‍ രണ്ട് മുതൽ പതിമൂന്ന് വരെയാണ് ഇത്തവണത്തെ ഷാര്‍ജ പുസ്തകോൽസവം. ലോകമെങ്ങും നിന്നുള്ള നൂറുകണക്കിന് പ്രമുഖ എഴുത്തുകാര്‍ ഇത്തവണയും മേളയിലുണ്ടാകും. ലോകപ്രശസ്ത എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും വായനക്കാരുമായുള്ള സംവാദവുമാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിൻറെ പ്രധാന ആകര്‍ഷണം. പതിനഞ്ച് ലക്ഷത്തോളം പുസ്തകങ്ങളായിരിക്കും ഇത്തവണ പുസ്തകോൽസവത്തിൽ വായനക്കാരിലേക്കെത്തുക. ഇന്ത്യയുൾപ്പെടെ 95 രാജ്യങ്ങളിൽ നിന്ന് 2,213 പ്രസാധകർ മേളയിൽ അണിനിരക്കും.
Read More - ഷാര്‍ജയിലെ കടകളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഇന്നു മുതല്‍ പണം ഈടാക്കിത്തുടങ്ങി
2022 ലെ ബുക്കർ പ്രൈസ് നേടിയ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീ, ഇന്ത്യൻ–അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്ര, ഇന്ത്യൻ വംശജയായ കനേഡിയൻ കവയിത്രി റുപി കൗർ, കാർട്ടൂിസ്റ്റും എഴുത്തുകാരനുമായ ലിങ്കൺ പിയേഴ്സ് തുടങ്ങിയ പ്രശസ്ത എഴുത്തുകാര്‍ പുസ്തകോൽസവത്തിനെത്തും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളും ഇത്തവണയും പുസ്തകോൽസവത്തെ സമ്പന്നമാക്കും. കലാ സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, ശില്‍പശാലകള്‍, സംവാദങ്ങള്‍, നാടകം, സംഗീത പരിപാടി തുടങ്ങിയവ 12 ദിവസത്തെ മേളയുടെ ഭാഗമായുണ്ടകും. കോവിഡ് പ്രതിസന്ധി അതിജീവിച്ചതിനാൽ ഇത്തവണ പുസ്തകോൽസവത്തിൽ വൻ ജനപങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൈടെക്സിൽ തരംഗമായി പറക്കും കാറും ബൈക്കും
ദുബൈ: ജൈടെക്സിൽ തരംഗമായി പറക്കും കാറും ബൈക്കും. എത്തിസലാത്തിന്റെ പവലിയനിലാണ് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഡ്രൈവറില്ലാത്ത കാറും ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഭാവിയുടെ വാഹനങ്ങളെന്ന വിശേഷണത്തോടെയാണ് പറക്കും കാറും ബൈക്കും ദുബായ് ജൈടെക്സിൽ സന്ദര്‍ശകരെ അമ്പരപ്പിക്കുന്നത്. ഒരു ചെറിയ ഹെലികോപ്റ്ററിന്റെ മാതൃകയിലുള്ള പറക്കും കാറിൽ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാൻ കഴിയുക. ഹെലികോപ്റ്ററുകളെ പോലെ കുത്തനെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും എക്സ് ടു എന്ന ഈ ഫ്ളൈയിങ് കാറിന് സാധിക്കും.
Read More: ഉടന്‍ പിരിച്ചുവിടുമെന്നറിഞ്ഞപ്പോള്‍ കമ്പനിയുടെ പണവുമായി മുങ്ങി: യുഎഇയില്‍ ജീവനക്കാരനെതിരെ നടപടി
രണ്ട് മൂന്നു വര്‍ഷത്തിനകം ഇവ വിപണിയിലെത്തിക്കാനാണ് ശ്രമം. ജപ്പാനിൽ നിന്നാണ് പറക്കും ബൈക്കിൻറെ വരവ്. പെട്രോളും ബാറ്ററിയും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആറരക്കോടിയോളം രൂപയാണ് ഈ സൂപ്പര്‍ ബൈക്കിൻറെ വില.
