Asianet News MalayalamAsianet News Malayalam

രഹസ്യ വിവരം, ഉടനടി നീക്കം ; ‘ഓ​പ്പ​റേ​ഷ​ൻ ഡി​സ്​​ട്ര​ക്ടി​വ്​ സ്റ്റോ​ൺ’, മാർബിളിനകത്ത് 226 കിലോ ലഹരിമരുന്ന്

ഓപ്പറേഷനില്‍ മൂന്ന് പ്രതികളാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്‍റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. 

sharjah police caught 226kg of drugs hidden inside marble stones
Author
First Published Aug 12, 2024, 6:55 PM IST | Last Updated Aug 12, 2024, 6:57 PM IST

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാര്‍ബിള്‍ കല്ലിനകത്ത് ഒളിപ്പിച്ച നിലയില്‍ കടത്തിയ  226 കിലോഗ്രാം ലഹരിമരുന്നാണ് ഷാര്‍ജ പൊലീസ് പിടികൂടിയത്. മൂന്നു പേര്‍ അറസ്റ്റിലായി. 

ഹാഷിഷ്, സൈക്കോട്രോപിക് വസ്തുക്കള്‍, മറ്റ് ലഹരിമരുന്നുകള്‍ എന്നിവ ഷാര്‍ജയിലെ തുറമുഖം വഴി കടത്തിയ ശേഷം യുഎഇയിലെ തെരുവുകളില്‍ വില്‍പ്പന നടത്താനാണ് സംഘം പദ്ധതിയിട്ടത്. ലഹരിമരുന്ന് സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ച ഷാര്‍ജ പൊലീസിലെ ലഹരിമരുന്ന് വിരുദ്ധ സംഘം കര്‍ശന നിരീക്ഷണം നടത്തുകയായിരുന്നു. ലഹരിമരുന്ന് ഒളിപ്പിക്കാനുള്ള പ്രതികളുടെ ശ്രമം മനസ്സിലാക്കിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മൂന്നു പേര്‍ പിടിയിലായി. ‘ഓ​പ്പറേ​ഷ​ൻ ഡി​സ്​​ട്ര​ക്ടി​വ്​ സ്റ്റോ​ൺ’എന്ന് പേരിട്ട ദൗത്യത്തിന്‍റെ വീഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഒരു ലോറിയില്‍ നിന്നാണ് വന്‍തോതില്‍ ലഹരിമരുന്ന് ഒളിപ്പിച്ച മാര്‍ബിള്‍ കണ്ടെത്തിയത്. സം​ഭ​വ​ത്തി​ൽ മൂ​ന്നം​ഗ ക്രി​മി​ന​ൽ സം​ഘം അ​റ​സ്റ്റി​ലാ​യ​താ​യി ഷാ​ർ​ജ പൊ​ലീ​സ്​ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല മു​ബാ​റ​ക്​ ബി​ൻ അ​മ​ർ പ​റ​ഞ്ഞു. എന്നാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്ര​തി​ക​ൾ​ക്ക്​ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ശൃം​ഖ​ല​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 

Read Also -  1,578 രൂപ മുതല്‍ വിമാന ടിക്കറ്റ്, അതിഗംഭീര ഓഫർ; അന്താരാഷ്ട്ര യാത്രകൾക്കും ഇളവ്, ഫ്രീഡം സെയിലുമായി വിസ്താര

ഇ​ത്ത​രം സം​ശ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 8004654 എ​ന്ന ന​മ്പ​റി​ലോ dea@shjpolice.gov.ae. എ​ന്ന മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​റി​യി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios