ഭാര്യയെയും മക്കളെയും ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് ശിക്ഷ അനുഭവിക്കുന്ന ജയില്‍ പുള്ളിക്കൊപ്പം  ആഘോഷം സംഘടിപ്പിച്ചത്. ജയില്‍ കെട്ടിടം അലങ്കരിച്ച് സമ്മാനങ്ങളും കേക്കുകളും മധുരപലഹാരങ്ങളുമൊരുക്കി അധികൃതര്‍ ആഘോഷം കെങ്കേമമാക്കുകയും ചെയ്തു. 

ഷാര്‍ജ: തടവുകാരന്റെ മകന്റെ ജന്മദിനാഘോഷച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഷാര്‍ജ പൊലീസ്. മകന്റെ പന്ത്രണ്ടാം ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന ആഗ്രഹം തടവ് പുള്ളി പ്രകടിപ്പിച്ചപ്പോള്‍ പൊലീസ് അനുവാദം നല്‍കുകയായിരുന്നു.

ഭാര്യയെയും മക്കളെയും ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് ശിക്ഷ അനുഭവിക്കുന്ന ജയില്‍ പുള്ളിക്കൊപ്പം ആഘോഷം സംഘടിപ്പിച്ചത്. ജയില്‍ കെട്ടിടം അലങ്കരിച്ച് സമ്മാനങ്ങളും കേക്കുകളും മധുരപലഹാരങ്ങളുമൊരുക്കി അധികൃതര്‍ ആഘോഷം കെങ്കേമമാക്കുകയും ചെയ്തു. ഷാര്‍ജ പൊലീസിന്റെ ജയില്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ അഹമ്മദ് ഷാഹില്‍, വനിതാ ജയില്‍ ഡയറക്ടര്‍ കേണന്‍ മോന സുറൂര്‍ എന്നിവരും ആഘോഷ ചടങ്ങില്‍ പങ്കെടുത്തു. കുടുംബാംഗങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറി. തടവുകാരുടെ സാമൂഹിക പുനരധിവാസത്തിന് തങ്ങള്‍ മികച്ച പരിഗണനയാണ് നല്‍കുന്നതെന്ന് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ട് അധികൃതര്‍ കുറിച്ചു. സമൂഹത്തെക്കുറിച്ചുള്ള ധാരണകള്‍ മാറ്റാനും നിയമലംഘനം നടത്താന്‍ അവരെ പ്രേരിപ്പിച്ച സാഹചര്യങ്ങളെ അതിജീവിക്കാനും ഇതിലൂടെ കഴിയുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

View post on Instagram