മാസ്‌ക് ധരിക്കാത്തതിനാണ് കൂടുതല്‍ പേര്‍ക്കും പിഴ ചുമത്തിയത്.

ഷാര്‍ജ: കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 21,266 പേര്‍ക്ക് ഷാര്‍ജ പൊലീസ് പിഴ ചുമത്തി. ജൂണ്‍ മാസത്തിലാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

താമസ കേന്ദ്രങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, വ്യവസായ മേഖലകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് ഷാര്‍ജ പൊലീസിലെ കമാന്‍ഡന്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സെറി അല്‍ ഷംസി പറഞ്ഞു. മാസ്‌ക് ധരിക്കാത്തതിനാണ് കൂടുതല്‍ പേര്‍ക്കും പിഴ ചുമത്തിയത്. പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനൊപ്പം നിരീക്ഷണം ശക്തമാക്കിയെന്നും മേജര്‍ ജനറല്‍ അല്‍ ഷംസി കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona