ട്രാഫിക് സിഗ്നല്‍ പാലിക്കാതെയും അനുവദനീയമായ സ്ഥലത്ത് കൂടി അല്ലാതെ റോഡ് മുറിച്ചു കടക്കുകയും ചെയ്യുന്ന കാല്‍നടയാത്രക്കാര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം 400 ദിര്‍ഹമാണ് പിഴ ചുമത്തുക.
ഷാര്‍ജ: റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്. ട്രാഫിക് സിഗ്നല്‍ പാലിക്കാതെയും അനുവദനീയമായ സ്ഥലത്ത് കൂടി അല്ലാതെ റോഡ് മുറിച്ചു കടക്കുകയും ചെയ്യുന്ന കാല്‍നടയാത്രക്കാര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം 400 ദിര്‍ഹമാണ് പിഴ ചുമത്തുക.
യുഎഇയില്‍ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു; മുന്നറിയിപ്പുമായി പൊലീസ്
അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നതും അലഞ്ഞു തിരിഞ്ഞു നടക്കുന്നതും അപകടങ്ങള്‍ക്കും മരണത്തിനും കാരണമാകുന്നതായി പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡപകടങ്ങള്‍ കുറയ്ക്കുക ലക്ഷ്യമിട്ട് പൊലീസിന്റെ നേതൃത്വത്തില്‍ വര്‍ഷം മുഴുവന്‍ ബോധവത്കരണ ക്യാമ്പയിനുകള്‍ നടത്തും.
മൂന്നാം നിലയിലെ ജനലിലൂടെ താഴെ വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രവാസിക്ക് ഒരു വര്‍ഷം തടവ്
മനാമ: ബഹ്റൈനില്‍ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വിദേശ യുവതി താഴെ വീണ സംഭവത്തില്‍ പ്രവാസിക്ക് 12 മാസം ജയില്‍ ശിക്ഷ. 34 വയസുകാരനായ പ്രതിക്കെതിരെ നേരത്തെ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നെങ്കിലും സംഭവം അപകടമാണെന്ന് കണ്ടെത്തിയ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി, യുവതിയെ ഉപദ്രവിച്ചതിന് മാത്രമാണ് ശിക്ഷ വിധിച്ചത്.
തായ്‍ലന്റ് സ്വദേശിനിയായ ലൈംഗിക തൊഴിലാളിയാണ് മനാമയിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണത്. കേസില്‍ പ്രതിയായ യുവാവിന് നേരത്തെ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചെങ്കിലും സുപ്രീം ക്രിമനല്‍സ് അപ്പീല്‍ കോടതി ഇത് 12 മാസമാക്കി കുറച്ചു. പരിക്കേറ്റ യുവതി, കേസിലെ പ്രതിയായ പ്രവാസിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് സമ്മതിച്ചിരുന്നു. ഇതിനായി 20 ദിനാറാണ് ഇവര്‍ വാങ്ങിയിരുന്നതെന്ന് കേസ് രേഖകള്‍ പറയുന്നു.
ഒരു മണിക്കൂര്‍ നേരത്തേക്കാണ് യുവതി ലൈംഗിക ബന്ധത്തിന് സമ്മതിച്ചിരുന്നതെങ്കിലും ഇയാള്‍ പിന്നീട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇത് യുവതി എതിര്‍ക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്‍തു. മദ്യലഹരിയിലായിരുന്ന യുവതി മൂന്നാം നിലയിലെ ജനലിലൂടെ താഴേക്ക് ചാടാന്‍ ശ്രമിച്ചു. എന്നാല്‍ ചാടിക്കഴിഞ്ഞാണ് അവര്‍ക്ക് അപകടം മനസിലായത്. ജനലില്‍ തൂങ്ങിക്കിടന്ന അവര്‍ യുവാവിനോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിവിട്ട് താഴേക്ക് പതിച്ചത്.
ബലി പെരുന്നാളിന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ
താടിയെല്ലിനും കാലുകള്‍ക്കും പരിക്കേറ്റ യുവതിയെ പിന്നീട് ശസ്‍ത്രക്രിയക്ക് വിധേയയാക്കി. കേസില്‍ ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നായിരുന്നു പ്രതിയുടെ വാദം. താന്‍ ചില വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയിരിക്കുകയായിരുന്നുവെന്നും തിരികെ വന്നപ്പോള്‍ അപ്പാര്‍ട്ട്മെന്റിന് പുറത്ത് ചോരയില്‍ കുളിച്ച നിലയില്‍ യുവതിയെ കണ്ട് സഹായം തേടിയതാണെന്നും ഇയാള്‍ വാദിച്ചു.
എന്നാല്‍ അതേ കെട്ടിടത്തില്‍ ജോലി ചെയ്‍തിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പ്രതിക്കെതിരെ മൊഴി നല്‍കി. പിന്നീട് ശാസ്‍ത്രീയ പരിശോധനയില്‍ യുവതിയുടെ വസ്‍ത്രങ്ങളില്‍ നിന്ന് പ്രതിയുടെ ബീജം കണ്ടെത്തുകയും ചെയ്‍തു. കേസില്‍ 12 മാസം ജയില്‍ ശിക്ഷ പ്രതിക്ക് മതിയായ ശിക്ഷയാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് പൂര്‍ത്തിയായ ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തും.
