Asianet News MalayalamAsianet News Malayalam

ശരീരത്തില്‍ തുപ്പിയും തുമ്മിയും തട്ടിപ്പിന് ശ്രമം; മുന്നറിയിപ്പുമായി യുഎഇ പൊലീസ്

ശ്രദ്ധതിരിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വിവിധ മാര്‍ഗങ്ങളാണ് പൊലീസ് പുറത്തിറക്കിയ വീഡിയോയില്‍ വിശദീകരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ വെച്ച് തൊട്ടടുത്ത് നിന്ന് ശരീരത്തിലേക്ക് തുമ്മുകയോ തുപ്പുകയോ ചെയ്യുന്നതാണ് ഇവയില്‍ പ്രധാനം.

sharjah police warns residents about spit sneeze scam
Author
Sharjah - United Arab Emirates, First Published Dec 18, 2020, 8:45 PM IST

ഷാര്‍ജ: പൊതുജനങ്ങളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്കെതിരെ അവബോധമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശവും പൊലീസ് പുറത്തിറക്കി.

ശ്രദ്ധതിരിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വിവിധ മാര്‍ഗങ്ങളാണ് പൊലീസ് പുറത്തിറക്കിയ വീഡിയോയില്‍ വിശദീകരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ വെച്ച് തൊട്ടടുത്ത് നിന്ന് ശരീരത്തിലേക്ക് തുമ്മുകയോ തുപ്പുകയോ ചെയ്യുന്നതാണ് ഇവയില്‍ പ്രധാനം. ഈ സമയത്ത് പെട്ടെന്ന് ശ്രദ്ധ തെറ്റുമ്പോള്‍ സംഘത്തിലെ മറ്റൊരാള്‍ പഴ്‍സോ മറ്റ് വിലപ്പെട്ട സാധനങ്ങളോ അപഹരിച്ച് കടന്നുകളയും.
 

വാഹനത്തിന് തകരാറുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്ന അപരിചിതരെയും സൂക്ഷിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. നിങ്ങള്‍ പുറത്തിറങ്ങി അവര്‍ക്കൊപ്പം വാഹനം പരിശോധിക്കുമ്പോള്‍ മറ്റൊരാള്‍ വാഹനത്തില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ അപഹരിക്കും. ഇതോടൊപ്പം വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് സമീപത്തുള്ള സീറ്റുകളില്‍ പണമോ ബാഗുകളോ സൂക്ഷിക്കുന്നതും ഒഴിവാക്കണം. മോഷ്ടാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കപ്പെടുമെന്നതാണ് കാരണം.

Follow Us:
Download App:
  • android
  • ios