ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് ആറു മണി വരെയുള്ള സമയത്താണ് ഭൂരിഭാഗം അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

ഷാര്‍ജ: പുതിയ അധ്യയന വര്‍ഷം തുടങ്ങിയതോടെ ഷാര്‍ജയില്‍ 3,230 ഗുരുതരമല്ലാത്ത വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി റഫീദ് കോള്‍ ആന്‍ഡ് കണ്ട്രോ‍ള്‍ സെന്റര്‍ അറിയിച്ചു. ഓഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ ഒമ്പത് വരെയുള്ള കണക്കുകളാണിത്.

സെപ്തംബര്‍ രണ്ടിനാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 317അപകടങ്ങളാണ് അന്ന് ഷാര്‍ജയില്‍ ഉണ്ടായത്. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് ആറു മണി വരെയുള്ള സമയത്താണ് ഭൂരിഭാഗം അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. അമിത വേഗത, ഓവര്‍ടേക്കിങ്, പാത മാറി വാഹനം ഓടിക്കല്‍ എിവയെല്ലാം അപകടങ്ങള്‍ക്ക് കാരണമായി. എന്നാല്‍ അപകടങ്ങളില്‍ 60 ശതമാനവും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കാത്തതിനാല്‍ സംഭവിച്ചതാണെന്ന് റഫീദ് സെന്റര്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona