ഷാര്‍ജയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ഭരണാധികാരി. 

ഷാര്‍ജ: ഷാര്‍ജയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. 2025 വര്‍ഷം​​ ഏ​ക​ദേ​ശം 4200 കോ​ടി ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ ബ​ജ​റ്റാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. 

Add Asianetnews as a Preferred SourcegooglePreferred

സാമ്പത്തിക സുസ്ഥിരത, മികച്ച ജീവിത നിലവാരം, എമിറേറ്റിലെ എല്ലാ താമസക്കാരുടെയും സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ളതാണ് 2025 ബജറ്റെന്ന് ഷാര്‍ജ ഗവണ്‍മെന്‍റ് മീഡിയ ഓഫീസ് അറിയിച്ചു. സാമൂഹിക സുരക്ഷയും, ഊര്‍ജ്ജം, ജലം, ഭക്ഷ്യ വിഭവങ്ങള്‍ എന്നിവയുടെ സുസ്ഥിരത വര്‍ധിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ബ​ജ​റ്റി​ന്‍റെ 27 ശ​ത​മാ​നം നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ള​യി​ന​ത്തി​ലാ​ണ്. മ​റ്റ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചെ​ല​വി​ലേ​ക്കാ​യി 23 ശ​ത​മാ​ന​വും മാറ്റിവെച്ചിട്ടുണ്ട്. 20 ശ​ത​മാ​നം വ​രു​ന്ന മൂ​ല​ധ​ന പ​ദ്ധ​തി​ക​ളെ പി​ന്തു​ണ​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ തു​ട​രു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ക​ടം തി​രി​ച്ച​ട​വും പ​ലി​ശ ബാ​ധ്യ​ത​ക​ൾ​ക്കു​മാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്​​ 16 ശ​ത​മാ​നം തു​ക​യാ​ണ്.

Read Also - അസാധാരണമായ തിരക്ക്, യാത്രക്കാർക്കായി പുതിയ ആപ്പ്; അതിവേഗ ക്ലിയറൻസ് സാധ്യമാക്കാൻ സജ്ജമായി ദുബൈ എയർപോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..