ഓണാഘോഷവേളയില്‍  യുഎഇയിലെ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകര്‍ക്ക് സമ്മാനങ്ങളുമായി ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാവല്‍ ഏജന്‍സി. ആയിരം ദിര്‍ഹം വിലമതിക്കുന്ന ട്രാവല്‍ വൗച്ചറുകള്‍ നേടാനാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ യുഎഇയിലെ പ്രേക്ഷകര്‍ക്ക് അവസരമൊരുങ്ങുന്നത്. 

പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള യുഎഇയില്‍ താമസമാക്കിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രേക്ഷകര്‍ക്ക് ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാവല്‍ ഏജന്‍സി നടത്തുന്ന ഈ മത്സരത്തില്‍ പങ്കെടുക്കാം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫേസ്‍ബുക്ക് പേജില്‍ നാല് ദിവസങ്ങളിലായി നടത്തുന്ന ക്വിസ് മത്സരത്തില്‍ നാല് ശരിയുത്തരം നല്‍കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ട്രാവല്‍ വൗച്ചറുകള്‍ നേടാനുള്ള അവസരം. 

ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 5 വരെയാണ് മത്സരത്തിനുള്ള ചോദ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്‍ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നത്.  വിജയികളെ സെപ്തംബര്‍ 10ന് പ്രഖ്യാപിക്കും. 

മത്സരത്തിന്റെ നിബന്ധനകള്‍ ഇവയാണ്
1. 18 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
2. യുഎഇല്‍ ജോലി ചെയ്യുന്നവരോ അല്ലെങ്കില്‍ ഇപ്പോള്‍ യുഎഇയില്‍ താമസിക്കുന്നവരോ ആയിരിക്കണം.
3. ഒരാള്‍ക്ക് 1000 ദിര്‍ഹത്തിന്റെ ഒരു ട്രാവര്‍ വൗച്ചര്‍ മാത്രമേ സമ്മാനമായി ലഭിക്കുകയുള്ളൂ
4. ട്രാവല്‍ വൗച്ചര്‍ ഇഷ്യു ചെയ്യുന്ന തീയ്യതി മുതല്‍ മൂന്ന് മാസം വരെ ഉപയോഗിക്കാം.
5. 1000 ദിര്‍ഹം പൂര്‍ണമായി ഉപയോഗിച്ച് തീരുന്നതുവരെ പല തവണയായി വൗച്ചര്‍ ഉപയോഗിക്കാനാവും.
6. വിജയിയെ നേരിട്ട് വിവരമറിയിക്കുകയും വിജയികളുടെ പേരുകള്‍ പബ്ലിക് പ്ലാറ്റ്‍ഫോമുകളിലൂടെ അറിയിക്കുകയും ചെയ്യും. പ്രഖ്യാപനങ്ങള്‍ നടത്താനുള്ള അവകാശം ഏഷ്യാനെറ്റ് ന്യൂസില്‍ നിക്ഷിപ്തം
7. വൗച്ചറുകളുടെ വിവരങ്ങള്‍ വിജയികളെ ഇ-മെയിലിലൂടെ അറിയിക്കും. വിജയികള്‍ക്ക് ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാവല്‍ ഏജന്‍സി (സാറ്റ) ആയിരിക്കും വൗച്ചറുകള്‍ ഇഷ്യൂ ചെയ്യുന്നത്.