ലഗേജില്‍ നിന്നുള്ള അസ്വഭാവിക ഗന്ധമാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആകര്‍ശിച്ചത്. ഖാര്‍ത്തുമില്‍ നിന്ന് ചെക്ക് ഇന്‍ ചെയ്ത ഒരു സുഡാനി പൗരന്റെ രണ്ട് ബാഗുകളിലൊന്നില്‍ നിന്നാണ് ഗന്ധമെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ലഗേജിന്റെ ഉടമ അസാധാരണമായ എന്തോ വസ്തു കൊണ്ടുവന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സംശയിച്ചു. 

ദുബായ്: പാചകം ചെയ്ത ആട്ടിന്‍ തലയുമായി ദുബായ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ ജീവനക്കാരെ വലച്ചു. ഒരു അറബി ദിനപ്പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യാത്രക്കാരന്റെ ലഗേജിനുള്ളില്‍ നിന്ന് കണ്ടെടുത്ത ആട്ടിന്‍ തലയുടെ ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ലഗേജില്‍ നിന്നുള്ള അസ്വഭാവിക ഗന്ധമാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആകര്‍ശിച്ചത്. ഖാര്‍ത്തുമില്‍ നിന്ന് ചെക്ക് ഇന്‍ ചെയ്ത ഒരു സുഡാനി പൗരന്റെ രണ്ട് ബാഗുകളിലൊന്നില്‍ നിന്നാണ് ഗന്ധമെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ലഗേജിന്റെ ഉടമ അസാധാരണമായ എന്തോ വസ്തു കൊണ്ടുവന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സംശയിച്ചു. പരിശോധനയ്ക്കായി ബാഗ് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ കബളിപ്പിക്കാനും ഇയാളൊരു ശ്രമം നടത്തി. അസ്വഭാവിക ഗന്ധമുള്ള ലഗേജ് ചോദിച്ചപ്പോള്‍ പകരം കൈയിണ്ടായിരുന്ന മറ്റൊരു ബാഗാണ് ഇയാള്‍ നല്‍കിയത്. എന്നാല്‍ രണ്ട് ബാഗും തുറക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ആടിന്റെ തല പാചകം ചെയ്ത് കൊണ്ടുവന്നത് ശ്രദ്ധയില്‍പെട്ടത്.

പരിഭ്രാന്തിയിലായ മറ്റ് യാത്രക്കാരെയും ഉദ്യോഗസ്ഥര്‍ സമാധാനിപ്പിച്ചു. ആടിന്റെ തല കൊണ്ടുവന്നത് ക്രിമിനല്‍ പ്രവൃത്തിയൊന്നുമല്ലെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. തനിക്ക് പിന്നീട് കഴിക്കാനായാണ് ഇത് ലഗേജില്‍ വെച്ചതെന്ന് സുഡാന്‍ പൗരന്‍ മൊഴിനല്‍കി. എന്നാല്‍ വിമാനത്തിലെ ചെക്ക് ഇന്‍ ലഗേജിലോ ഹാന്റ് ബാഗിലോ കൊണ്ടുവരാന്‍ അനുവാദമില്ലാത്തതിനാല്‍ ആടിന്റെ തല ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

View post on Instagram