ബുര്‍ജ് ഖലീഫ പശ്ചാത്തലമാക്കി 28കാരനായ നിഷാസ് പകര്‍ത്തിയ ചിത്രമാണ് ശൈഖ് ഹംദാന്റെ ഹൃദയം കവര്‍ന്നത്. തന്റെ ഇന്‍സ്റ്റാഗ്രം പേജില്‍ നിന്നാണ് ശൈഖ് ഹംദാന്‍ ചിത്രത്തിന് താഴെ കമന്റിട്ടത്.

ദുബൈ: ഒരൊറ്റ ചിത്രത്തിലൂടെ ദുബൈയില്‍ ശ്രദ്ധേയനായി മലയാളി യുവാവ്. കോഴിക്കോട് സ്വദേശിയും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ നിഷാസ് അഹ്മദ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കമന്റ് ഇട്ടതോടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 

ബുര്‍ജ് ഖലീഫ പശ്ചാത്തലമാക്കി 28കാരനായ നിഷാസ് പകര്‍ത്തിയ ചിത്രമാണ് ശൈഖ് ഹംദാന്റെ ഹൃദയം കവര്‍ന്നത്. തന്റെ ഇന്‍സ്റ്റാഗ്രം പേജില്‍ നിന്നാണ് ശൈഖ് ഹംദാന്‍ ചിത്രത്തിന് താഴെ കമന്റിട്ടത്. എന്നാല്‍ ഇത് വിശ്വസിക്കാനാവുന്നില്ലെന്നും നന്ദി അറിയിക്കുന്നതായും നിഷാസ് മറുപടിയും നല്‍കി. അമേരിക്കയില്‍ നിന്നും വന്ന തന്റെ സുഹൃത്തുക്കളിലൊരാള്‍ ബഹുനില കെട്ടിടത്തിന്റെ ടെറസില്‍ ഇരിക്കുന്ന ചിത്രമാണ് നിഷാസ് പകര്‍ത്തിയത്. ദുബൈയിലെ ബുര്‍ജ് ഖലീഫയും മറ്റ് കെട്ടിടങ്ങളും പശ്ചാത്തലമായി വരുന്നതാണ് ചിത്രം. കഴിഞ്ഞ വര്‍ഷം ദുബൈ മാള്‍ ഫൗണ്ടന് മുന്നിലൂടെ ബോട്ട് പോകുന്ന നിഷാസ് പകര്‍ത്തിയ ചിത്രത്തിന് ശൈഖ് ഹംദാന്‍ ലൈക്ക് അടിച്ചിരുന്നു. 2019ലാണ് നിഷാസ് ദുബൈയില്‍ എത്തിയത്. 

നാലു വയസ്സുകാരന്റെ പാട്ട് വൈറല്‍; പങ്കുവെച്ച് ശൈഖ് ഹംദാന്‍, വീഡിയോ

View post on Instagram

 'വൈറല്‍ ഡെലിവറി ബോയി'യെ നേരില്‍ കണ്ട് ശൈഖ് ഹംദാന്‍

ദുബൈ: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഡെലിവറി ബോയിയെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ നേരില്‍ കണ്ടു. പാകിസ്ഥാന്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂറിനാണ് ഈ അവസരം ലഭിച്ചത്. 'അബ്ദുല്‍ ഗഫൂറിനെ കണ്ടതില്‍ സന്തോഷമുണ്ട്. പിന്തുടരേണ്ട ഒരു യഥാര്‍ത്ഥ മാതൃക' എന്ന കുറിപ്പോടെയാണ് ശൈഖ് ഹംദാന്‍ ഇവര്‍ ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ദുബൈയില്‍ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന അബ്ദുല്‍ ഗഫൂര്‍ ഒരു ദിവസം ജോലിക്കിടെ റോഡില്‍ അപകടകരമായ രീതിയില്‍ കണ്ട രണ്ട് കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റിയ വീഡിയോ വൈറലായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ശൈഖ് ഹംദാന്‍ അബ്ദുല്‍ ഗഫൂറിനെ വിളിച്ച് അഭിനന്ദിക്കുകയും നേരില്‍ കാണാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. യുകെയില്‍ ആയിരുന്ന ശൈഖ് ഹംദാന്‍ തിരികെ എത്തിയ ഉടന്‍ ആദ്യം പാലിച്ചതും അബ്ദുല്‍ ഗഫൂറിന് നല്‍കിയ വാക്കായിരുന്നു. 

നാട്ടില്‍ പോകാന്‍ ടിക്കറ്റ് നല്‍കി കമ്പനി; ഇനി ശൈഖ് ഹംദാനെ കണ്ടേ മടങ്ങൂ എന്ന് 'വൈറല്‍' ഡെലിവറി ബോയ്

തിരക്കേറിയ അല്‍ഖൂസ് ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്. ട്രാഫിക് സിഗ്നലില്‍ നില്‍ക്കുമ്പോഴാണ് തൊട്ടു മുന്നില്‍ രണ്ട് കോണ്‍ക്രീറ്റ് കട്ടകള്‍ വീണുകിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. മറ്റ് വാഹനങ്ങള്‍ അതില്‍ കയറി അപകടമുണ്ടാകുമെന്ന് മനസിലാക്കിയ അദ്ദേഹം ബൈക്കില്‍ നിന്നിറങ്ങി സിഗ്നലില്‍ വാഹനങ്ങള്‍ പോയിത്തീരുന്നത് വരെ കാത്തിരിക്കുകയും തുടര്‍ന്ന് കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റുകയുമായിരുന്നു.