ഓരോ വില്ലകളിലും നാലു മുറികളും അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. അല്‍ ഖവനീജില്‍ 1050 വില്ലകളാണ് നിര്‍മ്മിക്കുന്നത്.
ദുബൈ: ദുബൈ പൗരന്മാര്‍ക്കായി ഭവനപദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്.
പൗരന്മാര്‍ക്കായി അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 15,800 വീടുകള്‍ നിര്‍മ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മികച്ച ജീവിത നിലവാരവും സ്ഥിരതയും സാമൂഹിക ജീവിതവും ഉറപ്പാക്കുന്ന സമഗ്രമായ പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. 170 കോടി ദിര്‍ഹം മുതല്‍ മുടക്കില്‍ അല്‍ ഖവനീജിലും അല്‍ വര്‍ഖയിലും നടപ്പിലാക്കുന്ന ഭവനപദ്ധതികളുടെ പുരോഗതിയും അദ്ദേഹം നേരിട്ട് വിലയിരുത്തി. അല്‍ വര്‍ഖയില്‍ 136 വില്ലകളാണ് നിര്‍മ്മിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 45 ശതമാനം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
ഓരോ വില്ലകളിലും നാലു മുറികളും അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. അല്‍ ഖവനീജില്‍ 1050 വില്ലകളാണ് നിര്‍മ്മിക്കുന്നത്. 1.56 ബില്യണ്‍ ദിര്‍ഹമാണ് ചെലവ് കണക്കാക്കുന്നത്. വില്ലകള്‍, സെമി ഡിറ്റാച്ച്ഡ് വില്ലകള്‍, ടൗണ്‍ ഹൗസുകള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്ളത്.
വീണ്ടും വിസ്മയിപ്പിക്കാന്‍ ദുബൈ; ബുര്‍ജ് ഖലീഫക്ക് 'മോതിര'മായി ഭീമന്‍ വളയം
യുഎഇയില്‍ നിന്ന് ചില തൊഴിലാളികളെ നാടുകടത്തുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രാലയം
അബുദാബി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചില തൊഴിലാളികളെ യുഎഇയില്‍ നിന്ന് നാടുകടത്തുമെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം ഡയറക്ടര്‍ സഈദ് അല്‍ ഹെബ്‌സി പറഞ്ഞു.
മുമ്പും പ്രചരിച്ചിരുന്ന വ്യാജമെന്ന് തെളിഞ്ഞ അവകാശവാദങ്ങളുടെ ആവര്‍ത്തനം മാത്രമാണിത്. ഇംപാക്റ്റ് ഇന്റര്‍നാഷണല്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പോളിസികള്‍ 2021ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍ യുഎഇ നിഷേധിച്ചതാണെന്ന് അല്‍ ഹെസ്ബി പ്രസ്താവനയില്‍ പറഞ്ഞു. പരിമിതമായ എണ്ണം തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നത് നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപ്പിലാക്കിയത്. മുഴുവന്‍ തൊഴിലാളികളും നിയമപരമായ തൊഴില്‍ കരാറുകള്‍ക്ക് വിധേയരാണെന്നും അത് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അല്‍ ഹെബ്‌സി വ്യക്തമാക്കി.
ബാഗിന്റെയും ബെല്‍റ്റിന്റെയും കൊളുത്തുകളുടെ രൂപത്തിലാക്കി സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍
കരാറുകളില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ ബന്ധപ്പെട്ട കക്ഷികള്‍ പാലിക്കണം. തൊഴിലാളികളുമായുള്ള കരാറുകള്‍ റദ്ദാക്കുന്നത്, കരാറില്‍ പറഞ്ഞിരിക്കുന്ന ആവശ്യകതകള്‍ പ്രകാരമായിരിക്കണം. ഈ പ്രശ്‌നങ്ങള്‍ സുതാര്യമായി കൈകാര്യം ചെയ്യുന്നതില്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.
