ദുബൈയില്‍ നിര്‍മ്മിച്ച പ്രത്യേക സൈക്ലിങ് ട്രാക്കില്‍ പരിശീലനം നടത്താന്‍ യുവജനങ്ങള്‍ക്ക് പ്രചോദനമാണ് ശൈഖ് ഹംദാനെന്ന് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ട്വിറ്ററില്‍ കുറിച്ചു.
ദുബൈ: അന്താരാഷ്ട്ര യുവജന ദിനത്തില്‍ സൈക്ലിങ് ചിത്രങ്ങള്‍ പങ്കുവെച്ച് ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബൈയില്‍ നിര്‍മ്മിച്ച പ്രത്യേക സൈക്ലിങ് ട്രാക്കില്‍ പരിശീലനം നടത്താന്‍ യുവജനങ്ങള്‍ക്ക് പ്രചോദനമാണ് ശൈഖ് ഹംദാനെന്ന് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ട്വിറ്ററില്‍ കുറിച്ചു.
എമിറേറ്റിലെ ആകെ ബൈക്ക് ലേയ്ന്‍ 739 കിലോമീറ്ററായി നീട്ടി ലോകത്തിലെ ബൈസൈക്കിള്‍ സൗഹൃദ നഗരമാകാനാണ് ദുബൈ ലക്ഷ്യമിടുന്നത്. ദുബൈ ജുമൈറ ബീച്ചിനോട് ചേര്‍ന്ന് 16 കിലോമീറ്റര്‍ പുതിയ സൈക്ലിങ് പാത നിര്‍മ്മിക്കാനുള്ള പദ്ധതി ജൂണില്‍ ശൈഖ് ഹംദാന്‍ പ്രഖ്യാപിച്ചിരുന്നു. 2020 അവസാനം വരെ ദുബൈയില്‍ 463 കിലോമീറ്റര്‍ പുതിയ സൈക്ലിങ് പാത നിര്‍മ്മിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
