അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ മോദിക്ക് നല്‍കിയ ഔദ്യോഗിക സ്വീകരണം മുതലുള്ള ദൃശ്യങ്ങളുണ്ട്. വിശിഷ്ട അതിഥികളുമായി കൂടിക്കാഴ്ച നടത്തുന്നതും യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ സമ്മാനിക്കുന്നതും വീഡിയോയില്‍ കാണാം.