Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദേശം കൈമാറി

ദില്ലിയിലെത്തിയ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്‍ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷാണ് ശൈഖ് മുഹമ്മദിന്റെ സന്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കറിന് കൈമാറിയത്. 

Sheikh Mohamed bin Zayed sends message to Prime minister Narendra Modi on bilateral ties
Author
Abu Dhabi - United Arab Emirates, First Published Aug 30, 2021, 11:23 PM IST

അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ സന്ദേശം പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് കൈമാറി. സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ചാണ് ശൈഖ് മുഹമ്മദ്, പ്രധാനമന്ത്രിക്ക് സന്ദേശമയച്ചത്. 

ദില്ലിയിലെത്തിയ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്‍ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷാണ് ശൈഖ് മുഹമ്മദിന്റെ സന്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കറിന് കൈമാറിയത്. ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ഡോ. അന്‍വര്‍ ഗര്‍ഗാഷ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ക്കൊപ്പം ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെയും ആശംസകളും അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ കാത്തുസൂക്ഷിക്കുന്ന ഉറച്ച ബന്ധം എടുത്തുപറഞ്ഞ അദ്ദേഹം, എല്ലാ മേഖകളിലും പരസ്‍പര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള യുഎഇ ഭരണകൂടത്തിന്റെ താത്പര്യവും അറിയിച്ചു.

Follow Us:
Download App:
  • android
  • ios