സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളാല്‍ പടുത്തുയര്‍ത്തപ്പെട്ട യുഎഇയില്‍ നിന്നും, ലോകമെമ്പാടുമുള്ള ക്രിസ്‍തുമത വിശ്വാസികള്‍ക്ക് സമാധാനവും സന്തോഷവും നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

അബുദാബി: ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ക്ക് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ക്രിസ്‍മസ് ആശംസകള്‍ നേര്‍ന്നു. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളാല്‍ പടുത്തുയര്‍ത്തപ്പെട്ട യുഎഇയില്‍ നിന്നും, ലോകമെമ്പാടുമുള്ള ക്രിസ്‍തുമത വിശ്വാസികള്‍ക്ക് സമാധാനവും സന്തോഷവും നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. യുഎഇയുടെ പ്രധാന പരമ്പരാഗത മൂല്യങ്ങളിലൊന്നാണ് സഹിഷ്ണുതയെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പറഞ്ഞു.