സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സര്‍വേയില്‍ 69 സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയത്.
ദുബൈ: മികച്ച സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഫുജൈറയിലെ ട്രാഫിക് ആന്റ് ലൈസന്‍സിങ് സെന്ററും ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റസണ്‍ഷിപ്പിന്റെ (ഐ.സി.എ) അല്‍ ബര്‍ഷ ബ്രാഞ്ചുമാണ് ഏറ്റവുമധികം പോയിന്റുകള്‍ നേടി ഒന്നാമതെത്തിയത്.
ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളുടെ സ്‍കോറുകള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സര്‍വേയില്‍ 69 സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ഒന്നാം സ്ഥാനത്ത് എത്തിയ രണ്ട് സ്ഥാപനങ്ങള്‍ 6 സ്റ്റാറുകള്‍ നേടിയപ്പോള്‍ 14 സ്ഥാപനങ്ങളാണ് 5 സ്റ്റാറുകള്‍ക്ക് അര്‍ഹരായത്. 32 സേവന കേന്ദ്രങ്ങള്‍ 4 സ്റ്റാറും 21 എണ്ണം 3 സ്റ്റാറും നേടി. 3 സ്റ്റാര്‍ റേറ്റിങ് മാത്രം നേടിയ സ്ഥാപനങ്ങള്‍ എത്രയും വേഗം ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഏറ്റവും നല്ല സേവനം നല്‍കുന്ന തരത്തില്‍ പ്രവര്‍ത്തനം പുനഃക്രമീകരിക്കണമെന്ന് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു.
