Asianet News MalayalamAsianet News Malayalam

റമദാനില്‍ 100 ദശലക്ഷം ഭക്ഷണപ്പൊതികള്‍; ക്യാമ്പയിന്‍ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

ജാതി, മത വേര്‍തിരിവുകളില്ലാതെ വിവിധ രാജ്യങ്ങളിലുള്ള ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. മധ്യപൂര്‍വദേശം, ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ എന്നിവിടങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യും.

Sheikh Mohammed launched initiative to provide 100 million meals
Author
Dubai - United Arab Emirates, First Published Apr 12, 2021, 11:14 AM IST

ദുബൈ: റമദാനില്‍ 100 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇത്തവണ റമദാനില്‍ 20 രാജ്യങ്ങളിലായി 100 ദശലക്ഷം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. യുഎഇ ആസ്ഥാനമായുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവസ്(എംബിആര്‍ജിഐ) ആണ് ക്യാമ്പയിനിന് നേതൃത്വം നല്‍കുന്നത്.

ജാതി, മത വേര്‍തിരിവുകളില്ലാതെ വിവിധ രാജ്യങ്ങളിലുള്ള ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. മധ്യപൂര്‍വദേശം, ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ എന്നിവിടങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യും. റമദാന്‍ മാസം ആരംഭിക്കാനിരിക്കെ ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കാനാകുന്നത് ഏറ്റവും മഹത്തായ കാര്യമാണെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 

ലോകത്തിന്‍റെ ഏത് കോണിലുള്ള ആളുകള്‍ക്കും 100 ദശലക്ഷം ഭക്ഷണപ്പൊതികൾ ക്യാമ്പയിനിന് ഒരു ദിർഹം മുതൽ സഹായം നൽകാം. വെബ്സൈറ്റ്: website www.100millionmeals.ae . ബാങ്ക് വഴി അയക്കാൻ– Dubai Islamic Bank account with IBAN no.:AE080240001520977815201. എസ്എംഎസ് (എത്തിസാലാത്ത്, ഡു) വഴി അയക്കുമ്പോൾ "Meal" എന്ന് ടൈപ്പ് ചെയ്യുക. വലിയ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് 8004999 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

Follow Us:
Download App:
  • android
  • ios