പശ്ചിമേഷ്യയില്‍ ആദ്യമായി ദുബായില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് എക്സ്‍പോയ്ക്ക് മുന്നോടിയായാണ് റോഡിന്റെ പേരുമാറ്റം. 2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ നടക്കാനിരിക്കുന്ന എക്സ്‍പോയില്‍ രണ്ടര കോടി സന്ദര്‍ശകരെത്തുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ദുബായ്: ദുബായിലെ പ്രധാന റോഡിന്റെ പേരുമാറ്റിക്കൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിറക്കി. ജബല്‍ അലി ലെഹ്‍ബാബ് റോഡിന്റെ പേരാണ് എക്സ്‍പോ റോഡെന്ന് മാറ്റിയിരിക്കുന്നത്.

പശ്ചിമേഷ്യയില്‍ ആദ്യമായി ദുബായില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് എക്സ്‍പോയ്ക്ക് മുന്നോടിയായാണ് റോഡിന്റെ പേരുമാറ്റം. 2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ നടക്കാനിരിക്കുന്ന എക്സ്‍പോയില്‍ രണ്ടര കോടി സന്ദര്‍ശകരെത്തുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവരില്‍ 70 ശതമാനവും വിദേശികളായിരിക്കുമെന്നും ദുബായ് അധികൃതര്‍ കണക്കുകൂട്ടുന്നു. എക്സ്‍പോ വേദിക്ക് പുറമെ ജബല്‍ അലി ഫ്രീ സോണ്‍, ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയ, ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്, ദുബായ് സൗത്ത് എന്നിങ്ങനെയുള്ള ഒട്ടേറെ പ്രധാന സ്ഥലങ്ങളിലേക്ക് നയിക്കുന്നതാണ് 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്സ്‍പോ റോഡ്.