മുന്‍ വര്‍ഷത്തേതിനെക്കാൾ 20 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 

അബുദാബി: ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലേക്ക് സന്ദര്‍ശക പ്രവാഹം. കഴിഞ്ഞ വര്‍ഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 65 ലക്ഷം സന്ദര്‍ശകരാണ് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദര്‍ശിക്കാനെത്തിയത്. 

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിശ്വാസികൾക്ക് പുറമെ വിനോദ സഞ്ചാരികളം ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദര്‍ശിക്കാനെത്താറുണ്ട്. ആ​കെ സ​ന്ദ​ർ​ശ​ക​രി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 22ല​ക്ഷം വി​ശ്വാ​സി​ക​ളും 43 ല​ക്ഷം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​ണ്​ എ​ത്തി​യ​ത്. അ​റു​പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ പ​ള്ളി പ​രി​സ​ര​ത്തെ ജോ​ഗി​ങ്​ ട്രാ​ക്ക്​ ഉ​പ​യോ​ഗി​ച്ച​വ​രു​മു​ണ്ട്.

സ​ന്ദ​ർ​ശ​ക​രി​ൽ 81 ശ​ത​മാ​നം പേ​ർ അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​രി​കളാണ്. 19 ശ​ത​മാ​നം പേ​ർ യുഎഇയിലെ താ​മ​സ​ക്കാ​രു​മാ​ണ്. ഏ​ഷ്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ 52 ശ​ത​മാ​നം, യൂ​റോ​പ്പ് 33 ശ​ത​മാ​നം, വ​ട​ക്കേ അ​മേ​രി​ക്ക 8 ശ​ത​മാ​നം, തെ​ക്കേ അ​മേ​രി​ക്ക 3 ശ​ത​മാ​നം, ആ​ഫ്രി​ക്ക 3 ശ​ത​മാ​നം, ഓ​സ്‌​ട്രേ​ലി​യ ഒരു ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ വി​വി​ധ ഭൂ​ഖണ്ഡ​ങ്ങ​ളി​ലെ എ​ണ്ണം. രാ​ജ്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ലെ​ത്തി​യ​ത്. 8.4 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ്​ ഇ​ന്ത്യ​യിൽ നിന്നെത്തിയത്. 3.9ല​ക്ഷം സ​ന്ദ​ർ​ശ​ക​രു​മാ​യി ചൈ​ന ര​ണ്ടാം സ്ഥാ​ന​ത്തും 2.9ല​ക്ഷം സ​ന്ദ​ർ​ശ​ക​രു​മാ​യി റ​ഷ്യ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.

Read Also - ജീവകാരുണ്യ പ്രവർത്തനത്തിനായി സൽമാൻ രാജാവും കിരീടാവകാശിയും ഏഴ് കോടി റിയാൽ സംഭാവന നൽകി

കഴിഞ്ഞ റമദാനിൽ 6.5 ലക്ഷം പേർക്ക് ഗ്രാൻഡ് മോസ്ക്കിലും 15 ലക്ഷം ഇഫ്താർ പാക്കറ്റ് ലേബർ ക്യാംപുകളിലും വിതരണം ചെയ്തു. റമസാനിലെ അവസാന 10 ദിവസം 30,000 പേർക്ക് അത്താഴവും നൽകി. 8 രാഷ്ട്രനേതാക്കൾ, ഒരു ഉപരാഷ്ട്രപതി, 3 ഗവർണർമാർ, 4 രാജകുമാരന്മാർ, 9 പ്രധാനമന്ത്രിമാർ, 7 ഉപപ്രധാനമന്ത്രിമാർ, 11 സ്പീക്കർമാർ, 63 മന്ത്രിമാർ, 18 ഉപമന്ത്രിമാർ, 49 സ്ഥാനപതിമാർ, 5 മതനേതാക്കൾ, 62 സൈനിക മേധാവികൾ, 54 സ്ഥാപന മേധാവികൾ എന്നിങ്ങനെ 309 ഉന്നതരും കഴിഞ്ഞവർഷം ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം