കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് കഫേകളിലും റെസ്റ്റോറന്റുകളിലും ഹുക്ക നല്‍കാന്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ ഹുക്ക കേന്ദ്രങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. മേയ് 17 മുതല്‍ ഹുക്ക കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാമെന്ന് നഗര, ഗ്രാമ, ഭവന മന്ത്രാലയം അറിയിച്ചു.

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് കഫേകളിലും റെസ്റ്റോറന്റുകളിലും ഹുക്ക നല്‍കാന്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും രോഗം വന്ന് ഭേദമായവര്‍ക്കും മാത്രമാണ് പ്രവേശനാനുമതിയുള്ളത്. തവല്‍ക്കന ആപ്ലിക്കേഷനില്‍ വാക്‌സിന്‍ സ്റ്റാറ്റസ് കാണിക്കണം. കഫേകളിലെ മുഴുവന്‍ ജീവനക്കാരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരോ രോഗം വന്ന് ഭേദമായവരോ ആകണം. ഇത് പാലിച്ചില്ലെങ്കില്‍ സ്ഥാപനത്തിന്റെ ചെലവില്‍ ഓരോ ഏഴ് ദിവസത്തിലും കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona