ദുബൈ: അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത് ഷോര്‍ട്ട് ഫിലിം 'നൂമെന്‍' ശ്രദ്ധേയമാകുന്നു. പ്രവാസി മലയാളിയായ കിരണ്‍ പുനലൂര്‍ സംവിധാനം ചെയ്ത 'നൂമെന്‍' 11 അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 നിരവധി അവാര്‍ഡുകളും ഈ ഹ്രസ്വചിത്രം സ്വന്തമാക്കി. വ്യത്യസ്തമായ പ്രമേയവും മനോഹരമായ ആവിഷ്‌കാരരീതിയും കൊണ്ട് സിനിമാ ആസ്വാദകര്‍ക്കിടയില്‍ പ്രശംസ നേടുകയാണ് 'നൂമെന്‍'. രാമേശ്വരം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും 'നൂമെന്‍' തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.