ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ പരാതിയുമായി സമീപിച്ചപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പരാതി പ്രകാരം സ്റ്റേഷന്‍ മേധാവിക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: പരാതി നല്‍കാനെത്തിയ ആളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഒരു പൊലീസ് സ്റ്റേഷന്‍ മേധാവിക്കെതിരെ അച്ചടക്ക നടപടിയെടുത്തതിന് പിന്നാലെ ആളുകളോട് മാന്യമായി പെരുമാറണമെന്ന് കുവൈത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസര്‍ അല്‍ നവാഫ് അല്‍ സ്വബാഹാണ് രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷന്‍ മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ പരാതിയുമായി സമീപിച്ചപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പരാതി പ്രകാരം സ്റ്റേഷന്‍ മേധാവിക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായെത്തുന്നവരോട് മാതൃകാപരമായി പെരുമാറണമെന്ന് നിര്‍ദ്ദേശം നല്‍കിയത്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വിരമിച്ചവര്‍ ഉള്‍പ്പെടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും പൊതുസുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി നിര്‍ദേശിച്ചു.