ഉച്ചക്ക് ശേഷം മൂന്ന് മുതൽ ആരംഭിക്കുന്ന സർവിസ് മസ്ജിദുന്നബവിയിലും ഖുബാഅ് പള്ളിയിലും പുലർച്ചെ അരമണിക്കൂറോളമാണ് നീട്ടിയത്.

റിയാദ്: റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മദീനയിൽ ഷട്ടിൽ ബസ് സർവിസുകളുടെ സമയം നീട്ടി. മദീന നഗരത്തിൻറെവിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെ മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും വേഗത്തിൽ എത്തിക്കുന്നതിന് മദീന വികസന അതോറിറ്റിയാണ് ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചത്. 

Read Also - ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ പെട്രോൾ; തുടര്‍ച്ചയായ മൂന്നാം മാസവും വില വര്‍ധന, ഇന്ധനവില അറിയിച്ച് യുഎഇ

ഉച്ചക്ക് ശേഷം മൂന്ന് മുതൽ ആരംഭിക്കുന്ന സർവിസ് മസ്ജിദുന്നബവിയിലും ഖുബാഅ് പള്ളിയിലും പുലർച്ചെ അരമണിക്കൂറോളമാണ് നീട്ടിയത്. അതായത് ഖിയാമുലൈൽ നമസ്കാരം കഴിയും വരെ. മദീന നിവാസികളെയും സന്ദർശകരെയും മസ്ജിദുന്നബവി, ഖുബഅ് പള്ളി എന്നിവിടങ്ങളിലേക്കും തിരിച്ചും എത്തിക്കുന്നതിന് ഏഴ് സ്ഥലങ്ങൾ സർവിസിന് നിർണയിച്ചിട്ടുണ്ട്. സ്‌പോർട്‌സ് സ്റ്റേഡിയം, ദുറത്ത് അൽമദീന, സയ്യിദ് അൽശുഹദാഅ്, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഖാലിദിയ ഡിസ്ട്രിക്റ്റ്, ശത്വിയ ഡിസ്ട്രിക്റ്റ്, ബനീ ഹാരിത എന്നിവയാണത്. ഒരോ വർഷവും റമദാനിൽ റമദാനിൽ ഷട്ടിൽ ബസ് സർവിസ് ഏർപ്പെടുത്താറുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്