മസ്കത്ത്: ഡീഡല്‍ മോഷ്ടിച്ച കുറ്റത്തിന് മൂന്ന് പ്രവാസികള്‍ അറസ്റ്റിലായെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഡീസല്‍ ടാങ്കറുകളില്‍ നിന്ന് ഇന്ധനം മോഷ്ടിച്ച് ബാരലുകളിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് പേരും ഏഷ്യക്കാരാണെന്ന് അറിയിച്ച പൊലീസ് പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നിസ്‍വ സൂഖില്‍ പോക്കറ്റടിച്ച കുറ്റത്തിന് മറ്റ് മൂന്ന് ഏഷ്യക്കാരും കഴിഞ്ഞ ദിവസം റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിലായിരുന്നു. മാര്‍ക്കറ്റിലെത്തിയ സ്വദേശികളില്‍ നിന്നും പ്രവാസികളില്‍ നിന്നും ഇവര്‍ പണം അപഹരിച്ചതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു.