ദോഹ: ഹോം ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ആറുപേരെ ഖത്തറില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. രാജ്യത്തെ ആരോഗ്യ വിഭാഗത്തിന്റെ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

തുടര്‍ നടപടികള്‍ക്കായി അറസ്റ്റിലായവരെ പ്രോസിക്യൂഷന് കൈമാറി. ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു വേണം ഹോം ക്വാറന്റീല്‍ കഴിയാനെന്ന് അധികൃതര്‍ പൗരന്മാരെയും താമസക്കാരെയും ഓര്‍മ്മപ്പെടുത്തി. ഇതിലൂടെ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വിദേശികളുള്‍പ്പെടെ 374 പേര്‍ക്കെതിരെ സൗദി അഴിമതി വിരുദ്ധ അതോറിറ്റി നടപടി