മദ്യവും മദ്യ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു.

മനാമ: ബഹ്റൈനില്‍ താമസസ്ഥലത്ത് അനധികൃതമായി മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ആറുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യക്കാരായ അഞ്ച് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. 

Add Asianetnews as a Preferred SourcegooglePreferred

മദ്യനിര്‍മ്മാണം സംബന്ധിച്ച വിവരം ലഭിച്ചതോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്രിമിനല്‍ എവിഡന്‍സ് നടപടിയെടുക്കുകയായിരുന്നു. മദ്യവും മദ്യ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ക്കായി കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചതായി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് അ​റി​യി​ച്ചു.

Read Also - പ്രവാസിക്കെതിരെ കമ്പനിയുടെ കള്ളക്കേസ്, അമ്മ മരിച്ചിട്ടും നാട്ടിൽ പോകാനായില്ല; ഒടുവിൽ രക്ഷക്കെത്തിയത് കോടതി

നിയമലംഘകര്‍ക്ക് രക്ഷയില്ല, കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 20000ത്തോളം പ്രവാസികൾ അറസ്​റ്റിൽ

റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി രാജ്യത്ത്​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 19,746 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​ 11,250 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​ 5,511 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 2,985 പേരുമാണ്​ പിടിയിലായത്​.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 972 പേരിൽ 47 ശതമാനം യമനികളും 50 ശതമാനം എത്യോപ്യക്കാരും മൂന്ന്​ ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 109 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 24 പേരെ കസ്​റ്റഡിയിലെടുത്തു.

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തി​െൻറ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണ​െമന്ന്​ ആഭ്യന്തര മ​ന്ത്രാലയം പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം