പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അഞ്ച് പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

അബുദാബി: അബുദാബിയില്‍ വീടിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അബുദാബി ബനിയാസ് മേഖലയില്‍ മുഅസ്സസ് മേഖലയിലെ ഒരു വില്ലയ്ക്കാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

തീപിടുത്തം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സിവില്‍ ഡിഫ്ന്‍സ് അറിയിച്ചു. തീ പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അഞ്ച് പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക സ്രോതസുകളെ മാത്രം വിവരങ്ങള്‍ അറിയാന്‍ ആശ്രയിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അബുദാബി സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Scroll to load tweet…


Read also:  കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും; യുഎഇയില്‍ 13 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ

YouTube video player